ഹിന്ദു ക്ഷേത്രങ്ങള്‍ നശിപ്പിക്കാന്‍ അനുവദിക്കില്ല: ഹാഫിസ് സഈദ്

ഇസ്‌ലാമാബാദ്: പാകിസ്താനിലെ ഹിന്ദു ക്ഷേത്രങ്ങളും മുസ്‌ലിംകളല്ലാത്ത മറ്റു മതക്കാരുടെ ആരാധനാലയങ്ങളും നശിപ്പിക്കാന്‍ ആരെയും അനുവദിക്കില്ലെന്ന് നിരോധിത സംഘടനയായ ജമാഅത്തുദ്ദഅ്‌വ നേതാവ് (ജുദ്) ഹാഫിസ് സഈദ്. ഹിന്ദു സഹോദരന്മാരുടെ ആരാധനാലയങ്ങള്‍ സംരക്ഷിക്കേണ്ടത് രാജ്യത്തെ മുസ്‌ലിംകളുടെ ഉത്തരവാദിത്തമാണ്. സിന്ധ് പ്രവിശ്യയിലെ മാള്‍ട്ടി നഗരത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു ഹാഫിസ് സഈദ്.
ജുദ് ഇന്ത്യന്‍ അതിര്‍ത്തിയോടു ചേര്‍ന്ന സിന്ധിലെ താര്‍ പ്രദേശങ്ങളില്‍ മുസ്‌ലിം മതപഠനശാലകള്‍ തുറക്കുകയും പട്ടിണി രൂക്ഷമായ മേഖലയില്‍ തീവ്രവാദം വളര്‍ത്തുകയാണെന്നുമുള്ള ആരോപണം ഹാഫിസ് നിഷേധിച്ചു. കശ്മീരി മുസ്‌ലിംകള്‍ക്ക് സഹായം വാഗ്ദാനം ചെയ്തതായും പാകിസ്താനി ദിനപത്രം ഡോണ്‍ റിപോര്‍ട്ട് ചെയ്തു.
Next Story

RELATED STORIES

Share it