ഹിന്ദു-ക്രിസ്ത്യന്‍ വിവാഹം; മതം മാറിയില്ലെങ്കില്‍ നിയമസാധുതയില്ലെന്ന് കോടതി

മധുര: ഹിന്ദു സ്ത്രീയും ക്രിസ്ത്യന്‍ പുരുഷനും തമ്മിലുള്ള വിവാഹത്തിന് അവരില്‍ ഏതെങ്കിലുമൊരാള്‍ മതംമാറിയില്ലെങ്കില്‍ നിയമപരമായി സാധുതയില്ലെന്ന് മദ്രാസ് ഹൈക്കോടതി.സ്ത്രീയുടെ രക്ഷിതാക്കള്‍ സമര്‍പ്പിച്ച ഹേബിയസ് കോര്‍പസ് ഹരജി തള്ളിക്കൊണ്ട് ജസ്റ്റിസുമാരായ ആര്‍ ആര്‍ ശിവകുമാര്‍, വി എസ് രവി എന്നിവരടങ്ങിയ ബെഞ്ചാണ് ഇക്കാര്യം വ്യക്തമാക്കിയത്. വിവാഹിതരാവണമെങ്കില്‍ രണ്ടിലൊരാള്‍ മതം മാറിയേ തീരു. എന്നാല്‍, തങ്ങളുടെ മതത്തില്‍ തന്നെ തുടര്‍ന്നുകൊണ്ട് ബന്ധം തുടരാനാണ് ദമ്പതികള്‍ക്ക് താല്‍പര്യമെങ്കില്‍ ബദല്‍ മാര്‍ഗമെന്ന നിലയില്‍ അവര്‍ 1954ലെ സ്‌െപഷ്യല്‍ മ്യാരേജ് ആക്റ്റ് പ്രകാരം രജിസ്റ്റര്‍ ചെയ്തിരിക്കണമെന്നും കോടതി പറഞ്ഞു.
മകളെ കാണാനില്ലെന്ന മാതാപിതാക്കളുടെ പരാതിയെ തുടര്‍ന്ന് സ്ത്രീയെ പോലിസ് കോടതിയില്‍ ഹാജരാക്കിയിരുന്നു. പഴനിയിലെ ഒരു ക്ഷേത്രത്തില്‍ താന്‍ വിവാഹിതയായി എന്നാണ് അവര്‍ കോടതിയെ അറിയിച്ചത്. മതംമാറാത്ത പുരുഷനുമായി ഹിന്ദു നിയമപ്രകാരം എങ്ങനെ വിവാഹം സാധ്യമാവുമെന്ന് ജഡ്ജിമാര്‍ ചോദിച്ചു. വിവാഹം കഴിച്ച പുരുഷന്റെ കൂടെ കഴിയാനാണ് താന്‍ ആഗ്രഹിക്കുന്നതെന്ന് സ്ത്രീ പറഞ്ഞപ്പോള്‍ കോടതി അതിനനുവദിച്ചു.
Next Story

RELATED STORIES

Share it