ഹിന്ദു ഐക്യവേദി നേതാവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി

കൊച്ചി: മതസ്പര്‍ധ വളര്‍ത്തുന്ന രീതിയിലുള്ള ചിത്രം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്‌തെന്ന കേസില്‍ ഹിന്ദു ഐക്യവേദി നേതാവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ഹിന്ദു ഐക്യവേദി മലപ്പുറം ജില്ലാ സമിതി അംഗവും സജീവ ബിജെപി പ്രവര്‍ത്തകനുമായ പത്തപ്പിരിയം അനി നിവാസില്‍ അനീഷ് പ്രഭാകരന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയാണ് ഹൈക്കോടതി തള്ളിയത്. ഇത്തരം സംഭവങ്ങളെ നിസ്സാരമായി കാണാനാവില്ലെന്ന് ഹരജി തള്ളി കോടതി നിരീക്ഷിച്ചു. ഏപ്രില്‍ 26നാണ് കേസിന് ആസ്പദമായ ചിത്രം അനീഷ് പ്രഭാകരന്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. തുടര്‍ന്ന് ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 153എ വകുപ്പ് പ്രകാരം എടവണ്ണ പോലിസ് സ്വമേധയാ കേസെടുക്കുകയായിരുന്നു.
കേസെടുത്തതിനെ തുടര്‍ന്ന് ഒളിവില്‍ പോയ പ്രതി സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ മഞ്ചേരി കോടതി തള്ളിയിരുന്നു. തുടര്‍ന്നാണ് ഹൈക്കോടതിയെ സമീപിച്ചത്. മുന്‍കൂര്‍ ജാമ്യം നല്‍കിയാല്‍ പ്രതി സമാനമായ കുറ്റം ചെയ്യാന്‍ സാധ്യതയുണ്ട്. ഇത് പ്രദേശത്ത് മതപരമായ സംഘര്‍ഷങ്ങള്‍ക്ക് കാരണമാവും. ഇത്രയും ഗൗരവമായ സംഭവത്തില്‍ മുന്‍കൂര്‍ ജാമ്യം നല്‍കുന്നത് സമൂഹത്തിലേക്കു തെറ്റായ സന്ദേശം നല്‍കും. ഇത് ഒരു നിസ്സാരമായ കുറ്റമാണെന്നു കരുതാന്‍ കാരണമാവും. തുടര്‍ന്നാണ് ഹൈക്കോടതി ജാമ്യാപേക്ഷ തള്ളിയത്.
Next Story

RELATED STORIES

Share it