Flash News

'ഹിന്ദു'വും 'മുസ്‌ലി'മും സര്‍വകലാശാലകളില്‍ വേണ്ടെന്ന് യുജിസി

ഹിന്ദുവും മുസ്‌ലിമും സര്‍വകലാശാലകളില്‍ വേണ്ടെന്ന് യുജിസി
X


ന്യൂഡല്‍ഹി: രാജ്യത്തെ സര്‍വകലാശാലകളുടെ പേരില്‍ നിന്നു മതങ്ങളുടെ പേരുകള്‍ എടുത്ത് കളയണമെന്ന് യു.ജി.സി നിര്‍ദേശം.'അലിഗഡ് മുസ്‌ലിം സര്‍വകലാശാല'യില്‍ നിന്ന് 'മുസ്‌ലിം' എന്ന വാക്കും 'ബനാറസ് ഹിന്ദു യൂണിവേഴ്‌സിറ്റി'യില്‍ നിന്ന് 'ഹിന്ദു' എന്ന വാക്കും നീക്കം ചെയ്യണമെന്നാണ് യു.ജി.സിയുടെ നിര്‍ദേശം. കേന്ദ്ര സര്‍വകലാശാലകളുടെ നടത്തിപ്പുമായി ഉയര്‍ന്ന പരാതികള്‍ പരിശോധിക്കുന്നതിനായി കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയം നിയോഗിച്ച സമിതിയാണ് സര്‍വകലാശാലകളുടെ മതേതരത്വം കാത്തുസൂക്ഷിക്കുന്നതിനായി പേര് മാറ്റണമെന്ന നിര്‍ദേശം മുന്നോട്ട് വച്ചത്.
പോണ്ടിച്ചേരി, അലഹബാദ്, ഹേമവതി നന്ദന്‍ ബഹുഗുണ ഗര്‍വാള്‍, ജാര്‍ഖണ്ഡ്, രാജസ്ഥാന്‍, ജമ്മു, ത്രിപുര, ഹരിസിങ് ഗൂര്‍ കേന്ദ്രസര്‍വകലാശാലകളിലും മഹാത്മ ഗാന്ധി അന്താരാഷ്ട്രീയ ഹിന്ദി വിശ്വവിദ്യാലയം എന്നിവിടങ്ങളിലുമാണ് സമിതികള്‍ പരിശോധന നടത്തിയത്. ഇതില്‍ പോണ്ടിച്ചേരി കേന്ദ്രസര്‍വകലാശാലയുടെയും അലിഗഡ് മുസ്‌ലിം സര്‍വകലാശാലയുടെയും പരിശോധന ചുമതലയുണ്ടായിരുന്ന സമിതിയാണ് പേര് മാറ്റണമെന്ന നിര്‍ദ്ദേശം മുന്നോട്ട് വച്ചത്.
സര്‍വകലാശാലകളെ അലിഗഡ് സര്‍വകലാശാല എന്നും ബനാറസ് സര്‍വകലാശാല എന്നും മാത്രം വിളിക്കാം. അല്ലെങ്കില്‍ അവയുടെ സ്ഥാപകരുടെ പേര് നല്‍കാമെന്നും സമിതി നിര്‍ദേശിക്കുന്നു.
Next Story

RELATED STORIES

Share it