Flash News

ഹിന്ദുവായ വ്യക്തിയുടെ ശവസംസ്‌കാരം മുസ്‌ലിം ആചാരപ്രകാരം

ഹിന്ദുവായ വ്യക്തിയുടെ ശവസംസ്‌കാരം മുസ്‌ലിം ആചാരപ്രകാരം
X


ത്സാന്‍സി: ഹിന്ദുവായ വ്യക്തിയുടെ ശവസംസ്‌കാരം മുസ്‌ലിം ആചാരപ്രകാരം നിര്‍വഹിച്ചു. ഉത്തര്‍പ്രദേശിലെ ഝാന്‍സിയിലാണ് സംഭവം. 82കാരനായ മദന്‍മോഹന്‍ യാദവിനെയാണ് മുസ്‌ലിം അചാരപ്രകാരം സംസ്‌കരിച്ചത്.
അഞ്ച് പതിറ്റാണ്ടിലേറെയായി സമൂസ വിറ്റ് ജീവിച്ചിരുന്ന മദന്‍ മോഹന്‍ താന്‍ മരിച്ചു കഴിഞ്ഞാല്‍ ദഹിപ്പിക്കരുതെന്നും മുസ് ലിം ആചാരപ്രകാരം സംസ്‌കാരം നടത്തിയാല്‍  മതിയെന്നും ബന്ധുക്കളോട് പറഞ്ഞിരുന്നു. ഇതു പ്രകാരമാണ് മുസ്‌ലിം മതാചാരപ്രകാരം ബന്ധുക്കള്‍ സംസ്‌കാര ചടങ്ങുകള്‍ നടത്തിയത്.
രണ്ട് മതങ്ങളോടും മദന്‍ മോഹന് ബഹുമാനമുണ്ടായിരുന്നെന്നും മുസ്‌ലിം ആചാരങ്ങളെയും പിന്തുടരാറുണ്ടായിരുന്നെന്നും പ്രദേശവാസികള്‍ പറയുന്നു.
Next Story

RELATED STORIES

Share it