ഹിന്ദുത്വ പ്രത്യയശാസ്ത്രത്തെ ശക്തിപ്പെടുത്തും:

സച്ചിദാനന്ദന്‍
കോഴിക്കോട്: സംസ്‌കൃത സംഘം രൂപീകരിച്ച് സിപിഎം രാമായണ പാരായണ മാസാചരണം നടത്തുന്നത് നടപ്പ് ആചാരത്തിന്റെ വഴിയിലാണെങ്കില്‍ അത് ഹിന്ദുത്വ പ്രത്യയശാസ്ത്രത്തെ ശക്തിപ്പെടുത്തുമെന്ന് കവിയും ചിന്തകനുമായ കെ സച്ചിദാനന്ദന്‍. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് രാമായണ പാരായണ മാസാചരണം നടത്താനുള്ള സിപിഎം നീക്കത്തില്‍ പതിയിരിക്കുന്ന അപകടം കവി ചൂണ്ടിക്കാട്ടുന്നത്. കേരളത്തിലെ മാര്‍ക്സിസ്റ്റ് പാര്‍ട്ടി രാമായണമാസം ആചരിക്കുന്നതില്‍ ഞാന്‍ തെറ്റ് കാണുന്നില്ലെന്നു പറഞ്ഞ് ആരംഭിക്കുന്ന പോസ്റ്റ്  രാമായണം നിങ്ങളുടെ തറവാട്ടു സ്വത്തല്ല, ഹിന്ദുക്കള്‍ക്ക് മാത്രം അവകാശപ്പെട്ടത് പോലുമല്ല. മുസ്‌ലിംകളും ജൈനരും ബുദ്ധരും പങ്കിടുന്ന മതാതീതമായ ലോകമഹാകാവ്യമാണത്. അല്ലാ, ഹിന്ദുത്വവാദികളുടെ ഒരു മിമിക്രിയാണ് പാര്‍ട്ടി ഉദ്ദേശിക്കുന്നതെങ്കില്‍, നിങ്ങള്‍ക്കു ഹാ കഷ്ടം! എന്ന് പറഞ്ഞാണ് അവസാനിക്കുന്നത്.
Next Story

RELATED STORIES

Share it