Flash News

ഹിന്ദുത്വ ജിന്നിനെ കുപ്പിയിലടയ്ക്കാന്‍ മോഡിയ്ക്ക് മാത്രമേ കഴിയൂ : കസൂരി

ഇസ്ലാമാബാദ് : ഹിന്ദുത്വ ജിന്നിനെ കുപ്പിയിലടയ്ക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിയ്ക്ക്് മാത്രമേ കഴിയൂ എന്ന് പാകിസ്താന്‍ മുന്‍ വിദേശകാര്യമന്ത്രി ഖുര്‍ഷിദ് മഹമൂദ് കസൂരി. ഹിന്ദുത്വമെന്നത്് വിശ്വാസവുമായി ബന്ധപ്പെട്ട വലതുപക്ഷ തത്വശാസ്ത്രമാണെന്നും കസൂരി പറഞ്ഞതായി പാകിസ്താനിലെ ജിയോ ടിവി റിപോര്‍ട്ട് ചെയ്തു.

കസൂരിയുടെ 'നെയ്ദര്‍ എ ഹോക്, നോര്‍ എ ഡവ്' എന്ന പുസ്തകം പ്രകാശനം ചെയ്തതിന്റെ പേരില്‍ മുന്‍ ബിജെപി നേതാവ് സുധീന്ദ്ര കുല്‍ക്കര്‍ണിയുടെ മേല്‍ ശിവസേന കരിയോയില്‍ പ്രയോഗിച്ചിരുന്നു.  പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് തലവനുമായി ഇരുരാഷ്ട്രങ്ങളും തമ്മിലുള്ള ക്രിക്കറ്റ് ബന്ധങ്ങള്‍ മെച്ചപ്പെടുത്തുന്നതിനായി ബി.സി.സി.ഐ പ്രസിഡന്റിന്റെ ഓഫീസില്‍ നടക്കാനിരുന്ന ചര്‍ച്ചകള്‍ ശിവസേന പ്രവര്‍ത്തകര്‍ അലങ്കോലപ്പെടുത്തിയ സാഹചര്യത്തിലാണ് ഖുര്‍ഷിദ് മഹമൂദ് കസൂരിയുടെ പ്രതികരണം.
Next Story

RELATED STORIES

Share it