ഹിന്ദുതീവ്രവാദത്തെ കുറിച്ച് പറയുന്നവര്‍ രാജ്യദ്രോഹികള്‍ : യോഗി ആദിത്യനാഥ്
BY fousiya sidheek7 Nov 2017 3:14 AM GMT
fousiya sidheek7 Nov 2017 3:14 AM GMT
ലഖ്നോ: ഹിന്ദുതീവ്രവാദത്തെ കുറിച്ച് പറയുന്നവര്‍ രാജ്യദ്രോഹികളാണെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഇത്തരക്കാര്‍ക്ക് രാജ്യം ഒരിക്കലും മാപ്പ് നല്കുകയില്ലെന്നും ആദിത്യനാഥ് പറഞ്ഞു. രാജ്യത്ത് ഹിന്ദുതീവ്രവാദമില്ലെന്ന് പറയാനാവില്ലെന്ന നടന് കമല്‍ഹാസന്റെ പ്രസ്താവനയോട് പ്രതികരിക്കവെയാണ് ആദിത്യനാഥിന്റെ പരാമര്‍ശം. രാജ്യത്ത് സെക്കുലറിസം എന്നൊന്നില്ലെന്നും ഇത് സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും വലിയ നുണയാണെന്നും ആദിത്യനാഥ് പറഞ്ഞു.സനാതന ധര്‍മ്മമാണ് ഇന്ത്യയിലെ ഏകമതം. ഹിന്ദൂയിസം എന്നത് സംസ്കാരവും ജീവിതരീതിയുമാണ്. ഈ ഹിന്ദുരാഷ്ട്രം മുസ്ലിംകള്ക്കും സൗരാഷ്ട്രമതക്കാര്‍ക്കും ക്രിസ്ത്യാനികള്‍ക്കും ജൂതര്‍ക്കും മറ്റുള്ളവര്‍ക്കും സംരക്ഷണം നല്‍കിയിട്ടുണ്ട്. എന്നാല്‍, ഹിന്ദുക്കളെ ഭീകരവാദിയെന്ന് വിളിക്കാന്‍ ആരെയും അനുവദിക്കില്ല. സ്വന്തം രാജ്യത്തിനെതിരേ അസഹിഷ്ണുതയുടെയും ഹിന്ദുതീവ്രവാദത്തിന്റെയും പേരില്‍ വിമര്‍ശനം ഉന്നയിക്കാന്‍ ആര്‍ക്കും കഴിയില്ലെന്നും ആദിത്യനാഥ് പറഞ്ഞു.ആനന്ദവികടന് മാസികയിലെ പ്രതിവാര പംക്തിയിലാണ് കമല്ഹാസന് ഹിന്ദുതീവ്രവാദത്തെക്കുറിച്ച് പറഞ്ഞത്. ഇന്ത്യയില്‍ ഹിന്ദു തീവ്രവാദം ഇല്ലെന്ന് പറയാനാവില്ല. യുവാക്കളില്‍ ജാതിയുടെ പേരില്‍ വിദ്വേഷം കുത്തിവയ്ക്കാന്‍ ശ്രമങ്ങള്‍ നടക്കുന്നുണ്ട്. സിനിമാ താരങ്ങളെ പോലും ജാതി പറഞ്ഞ് അധിക്ഷേപിക്കുന്നതിലൂടെ എത്രമാത്രം വിഷമാണ് പ്രചരിപ്പിക്കുന്നതെന്ന് മനസിലാവും. ഹിന്ദു തീവ്രവാദി എവിടെയെന്ന ചോദ്യത്തിന് അവര്‍തന്നെ ഉത്തരം നല്‍കിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
Next Story
RELATED STORIES
വോട്ടിന് കിറ്റ്: ജനാധിപത്യത്തെ അട്ടിമറിക്കാനുള്ള നീക്കത്തില്‍ പൗരസമൂഹം ...
25 April 2024 9:33 AM GMTശബരിമല ഗ്രീന്‍ഫീല്‍ഡ് വിമാനത്താവളം: ഭൂമി ഏറ്റെടുക്കാനുള്ള സര്‍ക്കാര്‍...
25 April 2024 9:08 AM GMTപ്രധാനമന്ത്രിയുടെ പ്രസംഗം എക്സ് ഹാന്റിലിൽ പങ്കുവെച്ചു; ബിജെപിക്കെതിരെ...
25 April 2024 7:34 AM GMTദ്വിരാഷ്ട്ര പരിഹാരം നടപ്പാക്കിയാല്‍ ആയുധം താഴെവയ്ക്കാമെന്ന് ഹമാസ്
25 April 2024 6:52 AM GMT70 ബന്ദികളെ ഇസ്രായേല്‍ കൊലപ്പെടുത്തിയെന്ന് അമേരിക്കന്‍-ഇസ്രായേലി...
25 April 2024 6:33 AM GMTമമത ബാനര്‍ജിക്കെതിരെ അപമാനകരമായ വാക്കുകള്‍ ഉപയോഗിച്ച സുവേന്ദു...
25 April 2024 6:14 AM GMT