Flash News

ഹിന്ദുതീവ്രവാദത്തെ കുറിച്ച് പറയുന്നവര്‍ രാജ്യദ്രോഹികള്‍: യോഗിആദിത്യനാഥ്

ഹിന്ദുതീവ്രവാദത്തെ കുറിച്ച് പറയുന്നവര്‍ രാജ്യദ്രോഹികള്‍: യോഗിആദിത്യനാഥ്
X


ലക്‌നൗ: ഹിന്ദുതീവ്രവാദത്തെ കുറിച്ച് പറയുന്നവര്‍ രാജ്യദ്രോഹികളാണെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഇത്തരക്കാര്‍ക്ക് രാജ്യം ഒരിക്കലും മാപ്പ് നല്‍കുകയില്ലെന്നും ആദിത്യനാഥ് പറഞ്ഞു. രാജ്യത്ത് ഹിന്ദുതീവ്രവാദമില്ലെന്ന് പറയാനാകില്ലെന്ന നടന്‍ കമല്‍ഹാസന്റെ പ്രസ്താവനയോട് പ്രതികരിക്കവെയാണ് ആദിത്യനാഥിന്റെ പരാമര്‍ശം.രാജ്യത്ത് സെക്കുലറിസം എന്നൊന്നില്ലെന്നും ഇത് സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും വലിയ നുണയാണെന്നും ആദിത്യനാഥ് പറഞ്ഞു.
സനാതന ധര്‍മ്മമാണ് ഇന്ത്യയിലെ ഏകമതം. ഹിന്ദൂയിസം എന്നത് സംസ്‌ക്കാരവും ജീവിതരീതിയുമാണ്. ഈ ഹിന്ദുരാഷ്ട്രം മുസ്‌ലിങ്ങള്‍ക്കും സൗരാഷ്ട്രമതക്കാര്‍ക്കും ക്രിസ്ത്യാനികള്‍ക്കും ജൂതര്‍ക്കും മറ്റുള്ളവര്‍ക്കും സംരക്ഷണം നല്‍കിയിട്ടുണ്ട്. എന്നാല്‍ ഹിന്ദുക്കളെ ഭീകരവാദിയെന്ന് വിളിക്കാന്‍ ആരെയും അനുവദിക്കില്ല. സ്വന്തം രാജ്യത്തിനെതിരെ അസഹിഷ്ണുതയുടെയും ഹിന്ദുതീവ്രവാദത്തിന്റെയും പേരില്‍ വിമര്‍ശനം ഉന്നയിക്കാന്‍ ആര്‍ക്കും കഴിയില്ലെന്നും ആദിത്യനാഥ് പറഞ്ഞു.
ആനന്ദവികടന്‍ മാസികയിലെ പ്രതിവാര പംക്തിയിലാണ് കമല്‍ഹാസന്‍ ഹിന്ദുതീവ്രവാദത്തെകുറിച്ച് പറഞ്ഞത്. ഇന്ത്യയില്‍ ഹിന്ദു തീവ്രവാദം ഇല്ലെന്ന് പറയാനാകില്ല.യുവാക്കളില്‍ ജാതിയുടെ പേരില്‍ വിദ്വേഷം കുത്തിവയ്ക്കാന്‍ ശ്രമങ്ങള്‍ നടക്കുന്നുണ്ട്. സിനിമാ താരങ്ങളെ പോലും ജാതി പറഞ്ഞ് അധിക്ഷേപിക്കുന്നതിലൂടെ എത്രമാത്രം വിഷമാണ് പ്രചരിപ്പിക്കുന്നതെന്ന് മനസിലാകും.ഹിന്ദു തീവ്രവാദി എവിടെയെന്ന ചോദ്യത്തിന് അവര്‍തന്നെ ഉത്തരം നല്‍കിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
Next Story

RELATED STORIES

Share it