Flash News

ഹിന്ദുക്കള്‍ വീടുകളില്‍ ആയുധങ്ങള്‍ സൂക്ഷിക്കണമെന്ന് മുത്താലിക്‌

ഹിന്ദുക്കള്‍ വീടുകളില്‍ ആയുധങ്ങള്‍ സൂക്ഷിക്കണമെന്ന് മുത്താലിക്‌
X


മംഗളൂരു: ഇന്ത്യാരാജ്യത്തെ രക്ഷിക്കാന്‍ ഹിന്ദുക്കള്‍ വീട്ടില്‍ വാള്‍ സൂക്ഷിക്കണമെന്ന് ശ്രീരാമസേനാ തലവന്‍ പ്രമോദ് മുത്താലിക്. ഭാവിയില്‍ തെരുവു യുദ്ധം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നും അതുകൊണ്ട് തന്നെ ഹിന്ദുക്കള്‍ വാള്‍ കരുതി വെക്കണമെന്നും മുത്താലിക് പറയുന്നു. ഇസ്‌ലാം മതം സ്വീകരിച്ച 3000ത്തോത്തോളം ഹിന്ദു യുവതികളെ ശീരാമ സേന തിരികെ സ്വന്തം മതത്തിലെത്തിച്ചതായും ഹിന്ദു പെണ്‍കുട്ടികള്‍ ലൗ ജിഹാദില്‍ പെടാതിരിക്കാന്‍ രക്ഷിതാക്കള്‍ ശ്രദ്ധിക്കണമെന്നും പറഞ്ഞ മുത്താലിക് രാമക്ഷേത്ര നിര്‍മാണത്തിന് തടസ്സം നില്‍ക്കുന്നത് മുസ്‌ലിം മതക്കാരാണെന്നും ആരോപിച്ചു. രാജ്യത്തുടനീളം പള്ളികള്‍ പണിയാന്‍ നമ്മള്‍ അവരെ അനുവദിച്ചു. ഹിന്ദുക്കള്‍ മുസ്ലീങ്ങളുമായി യാതൊരുവിധ വ്യാപാര ബന്ധവും ഉണ്ടാക്കരുതെന്നും മുത്താലിക് പറയുന്നു.

[related]
Next Story

RELATED STORIES

Share it