ഹിന്ദിയറിയാതെ രാജ്യത്ത് പുരോഗതിയുണ്ടാവില്ല: ഉപരാഷ്ട്രപതി

ന്യൂഡല്‍ഹി: ഹിന്ദിയറിയാതെ രാജ്യത്ത് പുരോഗതി കൊണ്ടുവരാനാവില്ലെന്ന് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു. ആഭ്യന്തരമന്ത്രാലയം സംഘടിപ്പിച്ച ഹിന്ദി ദിവസ് ചടങ്ങില്‍ സംസാരിക്കുയായിരുന്നു നായിഡു. ഇംഗ്ലീഷ് ബ്രിട്ടിഷുകാര്‍ ബാക്കിവച്ചു പോയ രോഗമാണ്. ചെറുപ്പകാലത്ത് താനും ഹിന്ദി വിരുദ്ധ സമരത്തില്‍ പങ്കെടുത്തിട്ടുണ്ട്. എന്നാല്‍ ഹിന്ദിയറിയാതെ രാജ്യത്ത് പുരോഗതി കൊണ്ടുവരാനാവില്ലെന്ന് പിന്നീട് താന്‍ തിരിച്ചറിഞ്ഞു. മുറി ഹിന്ദിയുമായാണ് താല്‍ ഡല്‍ഹിയിലെത്തിയത്. എന്നാല്‍ അതിനെ എല്ലാവരും അംഗീകരിച്ചു. നായിഡു പറഞ്ഞു.
ചൈനീസ് പ്രസിഡന്റ് ഇന്ത്യയിലെത്തിയപ്പോള്‍ അദ്ദേഹം ചൈനീസിലാണ് സംസാരിച്ചത്. ഇംഗ്ലീഷില്‍ പിഎച്ച്ഡിയുള്ള ഇറാന്‍ പ്രസിഡന്റ് ഇന്ത്യയില്‍ സാംസാരിച്ചത് അദ്ദേഹത്തിന്റെ മാതൃഭാഷയിലാണ്. നമ്മള്‍ നമ്മുടെ മാതൃഭാഷയെ മറക്കരുത്. ഹിന്ദി സംസാരിക്കുന്നവര്‍ ദക്ഷിണേന്ത്യയിലെ ഭാഷയും ദക്ഷിണേന്ത്യക്കാര്‍ ഉത്തരേന്ത്യന്‍ ഭാഷയും പഠിക്കണമെന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി നിര്‍ദേശിക്കാറുള്ളത്. ബാങ്ക് ഉദ്യോഗസ്ഥരും റെയില്‍വേ ഉദ്യോഗസ്ഥരും ഇംഗ്ലീഷിലാണ് സംസാരിക്കുക. അവര്‍ക്കരികില്‍ വരുന്നവര്‍ക്ക് ആ ഭാഷയറിയില്ല. നമ്മള്‍ ആളുകള്‍ക്ക് മനസ്സിലാവുന്ന ഭാഷ പറയാന്‍ പഠിക്കണം. പാര്‍ലമെന്റില്‍ 22 ഭാഷകളില്‍ സംസാരിക്കാനുള്ള സൗകര്യമുണ്ടെന്നും നായിഡു പറഞ്ഞു.

Next Story

RELATED STORIES

Share it