thiruvananthapuram local

ഹിന്ദിപഠനം സുഗമമാക്കാന്‍ കിളിമാനൂര്‍ ഉപജില്ലയില്‍ ആപ്കാ സ്വാഗത് ‘

കിളിമാനൂര്‍: പൊതു വിദ്യാലയത്തിലേക്ക് എത്തുന്ന ഓരോ കുട്ടിക്കും ഹിന്ദി പഠനം സുഗമവും രസകരവുമാക്കാന്‍ കിളിമാനൂര്‍ ഉപജില്ലയിലെ ഹിന്ദി അധ്യാപകര്‍ തയ്യാറായി. കിളിമാനൂര്‍ ബിആര്‍സിയില്‍ നടന്ന അവധിക്കാല അധ്യാപക പരിശീലനത്തോടനുബന്ധിച്ച് ഹിന്ദി അധ്യാപകര്‍ പഠനാനുബന്ധ പ്രവര്‍ത്തന—ങ്ങള്‍ക്കായി 100 വര്‍ക്ക് ബുക്ക് തയ്യാറാക്കിയാണ് ഹിന്ദി പഠനം സുഗമവും രസകരവുമാക്കാന്‍ കിളിമാനൂര്‍ ഉപജില്ലയിലെ ഹിന്ദി അധ്യാപകര്‍ തയ്യാറായത്. പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം ലക്ഷ്യമിടുന്നത് പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കുന്ന ഓരോകുട്ടിയും ഇംഗ്ലീഷ്, മലയാളം, ഹിന്ദി ഭാഷകള്‍ എഴുതാനും വായിക്കാനും സംസാരിക്കാനും കഴിയുക എന്നതാണ്. ഹിന്ദി ഭാഷാ പരിപോഷണത്തിനായി “സുരീലി ഹിന്ദി” പദ്ധതി സര്‍വശിക്ഷാ അഭിയാന്‍ നടപ്പാക്കി വരുകയാണ്. വിശ്വ ഹിന്ദി ദിനമായ 2019 ജനുവരി 10 ന് സംസ്ഥാനത്തെ പൊതു വിദ്യാലയളിലെ അഞ്ചാം ക്ലാസില്‍ പഠിക്കുന്ന എല്ലാ കുട്ടികളേയും ഹിന്ദിയില്‍ സ്വതന്ത്ര വായനക്കാരാക്കുകയാണ് ഹിന്ദി അധ്യാപകരുടെ ലക്ഷ്യം. ഓരോ പാഠഭാഗവും കൂടുതല്‍ രസകരമാക്കുന്നതിനും നിരന്തര വിലയിരുത്തലിനും സാധ്യതകള്‍ ഒരുക്കുന്നതിന് വര്‍ക്ക് ഷീറ്റുകള്‍ സഹായകമാകും. ഹിന്ദി ഭാഷ കുട്ടികള്‍ക്ക് കേട്ടു പഠിക്കുന്നതിനായി കവിതകള്‍, കഥകള്‍, എന്നിവ ഐസിടി (ഇന്‍ഫര്‍മേഷന്‍ ആന്റ് കമ്മ്യൂണികേഷന്‍ ടെക്‌നോളജി) സഹായത്തോടെ റിക്കോര്‍ഡ് ചെയ്തതിലൂടെ ക്ലാസ് റൂമില്‍ പ്രയോജനപ്പെടും. ഹൈടെക് ക്ലാസ് മുറി ഉപയോഗപ്പെടുത്തി ഹിന്ദി ലേഖകന്‍മാരുമായി നേരിട്ട് സംവദിക്കുന്നതിനുള്ള പരിശീലനം എല്ലാ അധ്യാപകര്‍ക്കും ലഭിച്ചുകഴിഞ്ഞു. വര്‍ക്ക് ബുക്ക് നിര്‍മാണത്തിന് ബിപിഒ എം എസ് സുരേഷ് ബാബു, പരിശീലകരായ കെ പി നരേന്ദ്രനാഥ്, വി ഡി രാജീവ്, ശ്രീദേവി നേതൃത്വം നല്‍കി.
Next Story

RELATED STORIES

Share it