Flash News

ഹിജാബ് ധരിച്ച മുസ്‌ലിം യുവതിയെ ബാങ്കില്‍ നിന്നും പുറത്താക്കി

ഹിജാബ് ധരിച്ച മുസ്‌ലിം യുവതിയെ ബാങ്കില്‍ നിന്നും പുറത്താക്കി
X


വാഷിങ്ടണ്‍: ഹിജാബ് ധരിച്ച് ബാങ്കിലെത്തിയ മുസ്‌ലിം യുവതിയെ ബാങ്കില്‍ നിന്ന് പുറത്താക്കി. വാഷിംങ്ടണിലെ സൗണ്ട് ക്രെഡിറ്റ് യൂണിയന്‍ ബാങ്കിലാണ് സംഭവം. കാര്‍ ലോണ്‍ അടയ്ക്കുന്നതിനായി ബാങ്കിലെത്തിയ ജമീല മുഹമ്മദിനാണ് ദുരനുഭവം നേരിട്ടത്. ഹിജാബ് ധരിച്ചെത്തിയ ജമീലയോട് ഹിജാബ് ഒഴിവാക്കിയില്ലെങ്കില്‍ പോലീസിനെ വിളിക്കുമെന്ന് ബാങ്ക് അധികൃതര്‍ ഭീഷണിപ്പെടുത്തുകയായിരുന്നെന്ന് ജമീല പറയുന്നു.
തൊപ്പി, ഹിജാബ്, സണ്‍ ഗ്ലാസുകള്‍, എന്നിവ ബാങ്കിനുള്ളില്‍ കയറ്റരുതെന്ന് നിയമമുണ്ടെന്നാണ് അധികൃതര്‍ വാദിക്കുന്നത്. എന്നാല്‍ തൊപ്പി ബാങ്കിലെത്തിയ ആള്‍ക്ക് തടസ്സമില്ലാതെ ബാങ്കിംഗ് സേവനങ്ങള്‍ ലഭിച്ചുവെന്നും യുവതി ചൂണ്ടിക്കാണിക്കുന്നു.
ബാങ്ക് വൃത്തങ്ങളെ ഉദ്ധരിച്ച് എബിസിയുടെ കോമോ ടിവിയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്. അതേസമയം, ജമീലയെ ബാങ്കില്‍ നിന്നും പുറത്താക്കുന്നതിന്റെ ദൃശ്യങ്ങള്‍ ഇതിനകം തന്നെ വൈറലായിട്ടുള്ളത്. തനിക്കെതിരെ നടന്നത് വംശീയ വിവേചനമാണെന്നാണ് യുവതി ആരോപിക്കുന്നത്.
വിവേചനം അംഗീകരിക്കാന്‍ കഴിയില്ലെന്ന് ജമീല ഫേസ്ബുക്കിലിട്ട പോസ്റ്റില്‍ പറയുന്നു.

[related]
Next Story

RELATED STORIES

Share it