Flash News

ഹിംസാത്മക ഗെയിമുകള്‍ വിലക്കി ഉസ്ബക്കിസ്താന്‍



താഷ്‌കന്‍ഡ്: മൂല്യങ്ങള്‍ വളച്ചൊടിക്കുന്നതും സ്ഥിരതയ്ക്കു ഭീഷണി ഉയര്‍ത്തുന്നതുമായ കംപ്യൂട്ടര്‍ ഗെയിമുകള്‍ക്കു നിരോധനമേര്‍പ്പെടുത്തി ഉസ്ബക്കിസ്താന്‍. ഹിംസാത്മകമായ നിരവധി ഗെയിമുകളോടൊപ്പം ജനസമ്മതി നേടിയ ഗ്രാന്റ് തെഫ്റ്റ് ഓട്ടോ, നിരുപദ്രവപരമായ ദി സിം പോലുള്ളവയും നിരോധന പരിധിയില്‍വരും. നിരോധനം പ്രാബല്യത്തില്‍ വന്നതോടെ ഈ ഗെയിമുകളുടെ ഇറക്കുമതിയും വിതരണവും നിയമവിരുദ്ധമാവും. അതേസമയം, നിരോധനത്തിനെതിരേ ഓണ്‍ലൈനില്‍ പ്രതിഷേധം ശക്തമാണ്. ഹിംസയുടെ വ്യാപനം, അശ്ലീല സാഹിത്യം, സാമൂഹിക, രാഷ്്്ട്രീയ സുസ്ഥിരതയ്‌ക്കെതിരേയുള്ള ഭീഷണി എന്നിവയ്ക്കായി ഗെയിമുകള്‍ ഉപയോഗപ്പെടുത്തുന്നതായി അധികൃതര്‍ പറഞ്ഞു.
Next Story

RELATED STORIES

Share it