ഹാഷിം അന്‍സാരി ആശുപത്രിയില്‍

ലഖ്‌നോ: ബാബരി മസ്ജിദില്‍ വിഗ്രഹം പ്രതിഷ്ഠിച്ച കേസിലെ ആദ്യ പരാതിക്കാരനായ മുഹമ്മദ് ഹാഷിം അന്‍സാരിയെ കിങ് ജോര്‍ജ് മെഡിക്കല്‍ സര്‍വകലാശാലയിലെ തീവ്രപരിചരണവിഭാഗത്തില്‍ പ്രവേശിപ്പിച്ചു. ആരോഗ്യനില തൃപ്തികരമാണ്. നെഞ്ചുവേദനയെ തുടര്‍ന്നാണ് 96കാരനായ അന്‍സാരിയെ ഹൃദ്രോഗവിഭാഗത്തില്‍ പ്രവേശിപ്പിച്ചത്.
അയോധ്യ സ്വദേശിയായ അന്‍സാരി തയ്യല്‍ തൊഴിലാളിയാണ്. 1949 ഡിസംബറില്‍ ബാബരി മസ്ജിദില്‍ രാമവിഗ്രഹം സ്ഥാപിച്ച കേസിലെ കക്ഷിയായ അദ്ദേഹം 1961ല്‍ സുന്നി സെന്‍ട്രല്‍ വഖ്ഫ് ബോര്‍ഡ് ഫൈസാബാദ് സിവില്‍ കോടതിയില്‍ ഫയല്‍ ചെയ്ത കേസിലെ ഏഴു കക്ഷികളില്‍ ഒരാളാണ്. അന്നത്തെ വ്യവഹാരികളില്‍ അന്‍സാരി മാത്രമാണ് ജീവിച്ചിരിക്കുന്നത്. ബാബരി മസ്ജിദ് സംരക്ഷണ സമിതിയുടെ ക്ഷണമനുസരിച്ച് അദ്ദേഹം കേരളം സന്ദര്‍ശിച്ചിരുന്നു.
Next Story

RELATED STORIES

Share it