Flash News

ഹാവിജ : ഐഎസ് പ്രവര്‍ത്തകര്‍ കീഴടങ്ങി



ഇര്‍ബില്‍: ഇറാഖിലെ ഹാവിജയില്‍ നൂറുകണക്കില്‍ ഐഎസ് പ്രവര്‍ത്തകര്‍ ആയുധംവച്ച് കീഴടങ്ങിയതായി കുര്‍ദ് പെഷമെര്‍ഗ അര്‍ധ സൈനികര്‍. ഐഎസ് നിയന്ത്രണത്തിലായിരുന്ന ഹാവിജ നഗരം തിരിച്ചുപിടിച്ചതായി ഇറാഖ് സേനയുടെ ഔദ്യോഗിക പ്രഖ്യാപനം കഴിഞ്ഞ വാരം പുറത്തുവന്നിരുന്നു. ഇറാഖിലെ ഐഎസിന്റെ അവസാന ശക്തികേന്ദ്രമായിരുന്നു സിറിയന്‍ അതിര്‍ത്തിയിലുള്ള ഹാവിജ. യുഎസ് പിന്തുണയോടെയാണ് ഇറാഖ് സൈനികനീക്കം ആരംഭിച്ചത്. കുര്‍ദ് സായുധരും സൈനിക നടപടിയില്‍ പങ്കാളികളായിരുന്നു. ഹാവിജയില്‍ ഇറാഖ് സൈനികസഖ്യം മുന്നേറ്റം ആരംഭിച്ചതോടെ നൂറുകണക്കിന് ഐഎസ് പ്രവര്‍ത്തകര്‍ കീഴടങ്ങുകയായിരുന്നുവെന്ന് കുര്‍ദുകള്‍ അറിയിച്ചു.
Next Story

RELATED STORIES

Share it