ഹാവഡ് പുരസ്‌കാരംകൈലാഷ് സത്യാര്‍ഥിക്ക്

വാഷിങ്ടണ്‍: ഹാവഡ് സര്‍വകലാശാലയുടെ ഈ വര്‍ഷത്തെ ഹ്യൂമാനിറ്റേറിയന്‍ പുരസ്‌കാരം നൊബേല്‍ പുരസ്‌കാരജേതാവായ കൈലാഷ് സത്യാര്‍ഥിക്ക്. ബാലാവകാശസംരക്ഷണ രംഗത്തെ സ്തുത്യര്‍ഹ സേവനങ്ങളെ പരിഗണിച്ചാണ് പുരസ്‌കാരം.

ഹാവഡ് പുരസ്‌കാരം ലഭിക്കുന്ന ആദ്യ ഇന്ത്യക്കാരനാണ് സത്യാര്‍ഥി. മാര്‍ട്ടിന്‍ ലൂഥര്‍ കിങ്, കോഫി അന്നന്‍, ബുത്രോസ് ബുത്രോസ ്ഗാലി, ഹാവിയര്‍ പെരേസ ഡി കള്ളര്‍, ബാന്‍ കി മൂണ്‍ തുടങ്ങിയവര്‍ക്കാണ് മുമ്പ് ഈ പുരസ്‌കാരം ലഭിച്ചത്. സമൂഹത്തിന്റെ ഉന്നമനത്തിനു വേണ്ടി പ്രവര്‍ത്തിക്കുന്ന വ്യക്തികള്‍ക്കാണ് യു.എസിലെ ഹാവഡ് സര്‍വകലാശാല വര്‍ഷംതോറും ഈ അവാര്‍ഡ് നല്‍കിവരുന്നത്. ബാലാവകാശസംരക്ഷണമേഖലയിലെ സംഭാവനകള്‍ക്കാണ് സത്യാര്‍ഥി സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരവും സ്വന്തമാക്കിയത്.
Next Story

RELATED STORIES

Share it