malappuram local

ഹാര്‍ബറില്‍ നിക്ഷേപിച്ച മാലിന്യങ്ങള്‍ സംസ്‌കരിക്കാന്‍ നടപടികളാരംഭിച്ചു

പൊന്നാനി: ഹാര്‍ബറില്‍ സൂക്ഷിച്ച പ്രളയാനന്തരമുള്ള മാലിന്യങ്ങള്‍ സംസ്‌കരിക്കാനുള്ള നടപടികള്‍ തുടങ്ങി.മാലിന്യങ്ങളില്‍ നിന്ന് തുണിത്തരങ്ങളും ബെഡുകളും ശാസ്ത്രീയമായി വേര്‍തിരിച്ച് സംസ്‌കരിക്കാന്‍ കൊണ്ടുപോവുകയാണ് ചെയ്യുക.ഇതിനായി നഗരസഭ ഒരു കമ്പനിയുമായി കരാറിലേര്‍പ്പെട്ടു.
ഇവര്‍ രാവിലെ മുതല്‍ പ്രളയകാലത്തെ അജൈവ മാലിന്യങ്ങള്‍ ശാസ്ത്രീയമായി വേര്‍തിരിച്ച് തുടങ്ങി. തുടര്‍ന്ന് ലോറികളില്‍ കയറ്റി സംസ്‌കരിക്കാന്‍ കൊണ്ടുപോയി. ഇതിനുപുറമെ റ്റിയൂബ് ലൈറ്റുകള്‍ അല്ലാത്ത ചില്ലുകളും കുപ്പികളും സംസ്‌കരിക്കാനുള്ള കമ്പനിയുമായും നഗരസഭ കരാറിലേര്‍പ്പെട്ടിട്ടുണ്ട്. അതും വേര്‍തിരിച്ച് കൊണ്ടുപോയി. നിലവില്‍ 5 ലോഡ് പ്രളയാനന്തര അജൈവ മാലിന്യങ്ങളാണ് ഹാര്‍ബറില്‍ സൂക്ഷിച്ചിട്ടുള്ളത്. നിലവിലുള്ളവ സംസ്‌കരിക്കാന്‍ കൊണ്ടുപോയതിനു ശേഷമെ പ്രളയബാധിത സ്ഥലങ്ങളിലെ ഇനിയും അവശേഷിക്കുന്ന മാലിന്യങ്ങള്‍ ഹാര്‍ബറില്‍ എത്തിക്കൂ.
ഏകദേശം 10 ലോഡിലധികം അജൈവ മാലിന്യങ്ങള്‍ പൊന്നാനിയിലുണ്ട്. ഹാ ര്‍ബറില്‍ മാലിന്യങ്ങള്‍ താല്‍ക്കാലികമായി സൂക്ഷിച്ചത് ഏറെ വിവാദം സൃഷ്ടിച്ചിരുന്നു. ഹാര്‍ബറില്‍ മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നത് തടഞ്ഞ ലീഗ് കൗണ്‍സിലര്‍മാരെ പോലിസ് മര്‍ദ്ദിച്ചിരുന്നു.ഇതിനെച്ചൊല്ലി രാഷ്ട്രീയ ആരോപണ,പ്രത്യാരോപണങ്ങള്‍ ശക്തമായതിനിടെയാണ് നഗരസഭ വേഗത്തില്‍ മാലിന്യങ്ങള്‍ സംസ്‌കരിക്കാന്‍ നടപടികളെടുത്തത്.
Next Story

RELATED STORIES

Share it