malappuram local

ഹാര്‍ഡ് വെയര്‍ ക്ലിനിക്കുകള്‍ 400 കംപ്യൂട്ടറുകള്‍ നന്നാക്കുന്നു



മലപ്പുറം: ജില്ലയിലെ ഹൈസ്‌കൂളുകളിലും ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളിലും കമ്പ്യൂട്ടര്‍ ലാബുകളില്‍ പ്രവര്‍ത്തന രഹിതമായി ഉപയോഗിക്കാതെ കിടക്കുന്ന കംപ്യൂട്ടറുകള്‍ റിപ്പയര്‍ നടത്തി പ്രവര്‍ത്തന ക്ഷമമാക്കുവാന്‍ മലപ്പുറം ജില്ലാ പഞ്ചായത്ത് ഹാര്‍ഡ് വെയര്‍ ക്ലിനിക്കുകള്‍ സംഘടിപ്പിക്കും. ഈ മാസം 29,30 തിയ്യതികളില്‍ മലപ്പുറം ഐടി @ സ്‌കൂള്‍ ഹാള്‍, വണ്ടൂര്‍ വിഎംസി ഹയര്‍ സെക്കണ്ടറി സ്‌കൂള്‍, തിരൂര്‍ ഡയറ്റ് ഹാള്‍, വേങ്ങര ബിആര്‍സി  നാല് കേന്ദ്രങ്ങളില്‍ വെച്ചാണ് ഹാര്‍ഡ് വെയര്‍ ക്ലിനിക്കുകള്‍ നടത്തുന്നത്. 2010 ന് ശേഷം സ്ഥാപിക്കപ്പെട്ടവയും പ്രവര്‍ത്തന രഹിതമാവുകയും ചെയ്ത കംപ്യൂട്ടറുകളാണ് റിപ്പയര്‍ നടത്തുക. 2010ന് മുമ്പ് ലഭിച്ച കംപ്യട്ടറുകളില്‍ പ്രവര്‍ത്തന രഹിതമായവയെല്ലാം ഇ-വേസ്റ്റ് ആയി പ്രഖ്യാപിക്കുവാന്‍ ഗവ. തത്വത്തില്‍ തീരുമാനിച്ചിട്ടുണ്ട്. 4 കേന്ദ്രങ്ങളിലായി രണ്ട് ദിവസം 400 ഓളം കംപ്യൂട്ടറുകള്‍ നന്നാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. 35 ലക്ഷം രൂപയാണ് ഇതിന് വരുന്ന ചെലവ്. കെല്‍ട്രോണ്‍ എന്ന ഗവ. സ്ഥാപനത്തിലെ ടെക്‌നീഷ്യന്മാരാണ് ഹാര്‍ഡ് വെയര്‍ ക്ലിനിക്കിന് നേതൃത്വം നല്‍കുന്നത്. ഉപയോഗിക്കാതെ കിടക്കുന്ന 400 കംപ്യൂട്ടറുകള്‍ 35 ലക്ഷം രൂപ ചെലവഴിച്ച് പ്രവര്‍ത്തന ക്ഷമമാവുന്നതോടെ ഒരു കോടിയുടെ പ്രയോജനമാണ് ലഭിക്കുക. പുതിയ കംപ്യൂട്ടര്‍ വാങ്ങിക്കുന്നതിനുള്ള ചിലവ് കണക്കാക്കുമ്പോള്‍ 65 ലക്ഷം രൂപയുടെ ആദായമാണ് ഇത് വഴി ലഭ്യമാവുന്നത്. 2016-17 സാമ്പത്തിക വര്‍ഷത്തില്‍ ജില്ലാ പഞ്ചായത്ത് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ ഈ പ്രോജക്റ്റ് സ്പില്‍ ഓവറായി 2017-18 ല്‍ അധ്യായന വര്‍ഷം ആരംഭിക്കുന്നതോടെ തന്നെ വിദ്യാര്‍ഥികള്‍ക്ക് പ്രയോജനം ലഭിക്കുന്ന രീതിയില്‍ നിര്‍വഹണം നടത്തുകയാണ്. 29-ന് കാലത്ത് ഐടി @ സ്‌കൂള്‍ ഹാളില്‍ ഹാര്‍ഡ് വെയര്‍ ക്ലിനിക്കിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍ഡ് എപി ഉണ്ണികൃഷ്ണന്‍ നിര്‍വഹിക്കുന്നതാണ്. കഴിഞ്ഞ വര്‍ഷവും ജില്ലാ പഞ്ചായത്ത് ഹാര്‍ഡ് വെയര്‍ ക്ലിനിക്ക് നടത്തിയിരുന്നു. അന്ന് 2378050 രൂപ ചെലവഴിച്ച് കംപ്യൂട്ടര്‍ നന്നാക്കിയിരുന്നു.
Next Story

RELATED STORIES

Share it