ഹാരി പോര്‍ട്ടര്‍ താരം അലന്‍ റിക്മാന്‍ അന്തരിച്ചു

ലണ്ടന്‍: ഹാരി പോര്‍ട്ടര്‍ സിനിമകളിലെ പ്രഫസര്‍ സ്‌നാപിന്റെ വേഷത്തിലൂടെ വിഖ്യാതനായ ഹോളിവുഡ് താരം അലന്‍ റിക്മാന്‍ (69) അന്തരിച്ചു. വ്യത്യസ്തമായ അഭിനയകലയിലൂടെ ജനങ്ങളുടെ ഇഷ്ടതാരമായി മാറിയ റിക്മാന്‍, ഡൈ ഹാര്‍ഡിലെ ഹാന്‍സ് ഗ്രൂബറിന്റെ വേഷത്തിലൂടെയും ഏറെ ശ്രദ്ധിക്കപ്പെട്ടു.
സെവറസ് സ്‌നേപ്, റോബിന്‍ഹുഡ്, പ്രിന്‍സ് ഓഫ് തീവ്‌സ്, സെന്‍സ് ആന്റ് സെന്‍സിബിലിറ്റി, ട്രൂലി മാഡ്‌ലി ഡീപ് ലി എന്നിവയാണ് റിക്മാന്‍ വേഷമിട്ട പ്രശസ്തമായ മറ്റു ചിത്രങ്ങള്‍. ബാഫ്റ്റ്, ഗോള്‍ഡന്‍ ഗ്ലോബ്, എമ്മി, സ്‌ക്രീന്‍ ആക്ടേഴ്‌സ്ഡില്‍ഡ് പുരസ്‌കാരം എന്നിവ നേടിയിട്ടുണ്ട്.
Next Story

RELATED STORIES

Share it