Sports

ഹാരി കെയ്‌ന് ഗോള്‍ഡന്‍ ബൂട്ട്

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോളില്‍ ഈ സീസണിലെ ടോപ്‌സ്‌കോറര്‍ക്കുള്ള ഗോള്‍ഡന്‍ ബൂട്ടിന് ടോട്ടനം ഹോട്‌സ്പറിന്റെ ഇംഗ്ലീഷ് സ്‌ട്രൈക്കര്‍ ഹാരി കെയ്ന്‍ സ്വന്തമാക്കി. 38 ലീഗ് മല്‍സരങ്ങളില്‍ നിന്ന് 25 ഗോളുകളാണ് താരം നേടിയത്.
ഒരു ഗോള്‍ മാത്രം പിറകിലായി ലീഗ് ചാംപ്യന്മാരായ ലെസ്റ്റര്‍ സിറ്റിയുടെ ജാമി വാര്‍ഡിയും മാഞ്ചസ്റ്റര്‍ സിറ്റിയുടെ അര്‍ജന്റീന സ്‌ട്രൈക്കര്‍ സെര്‍ജിയോ അഗ്വേറോയും തൊട്ടുതാഴെയെത്തി.
തുടര്‍ച്ചയായി രണ്ടാം സീസണിലാണ് കെയ്ന്‍ 20ലധികം ഗോളുകള്‍ വാരിക്കൂട്ടുന്നത്. 1999-2000ല്‍ സണ്ടര്‍ലാന്‍ഡിന്റെ കെവിന്‍ ഫിലിപ്‌സിനു ശേഷം ലീഗില്‍ ഗോള്‍ഡന്‍ ബൂട്ടിന് അവകാശിയാവുന്ന ആദ്യ ഇംഗ്ലീഷ് താരം കൂടിയാണ് കെയ്ന്‍.
Next Story

RELATED STORIES

Share it