Flash News

ഹാമില്‍ട്ടന്‍ ഫോര്‍മുല വണ്‍ ചാംപ്യന്‍

ഹാമില്‍ട്ടന്‍ ഫോര്‍മുല വണ്‍ ചാംപ്യന്‍
X

മോക്‌സിക്കോ സിറ്റി:  ബ്രിട്ടന്റെ ലൂയിസ് ഹാമില്‍ട്ടന് നാലാം ഫോര്‍മുല വണ്‍ ലോക ചാംപ്യന്‍ഷിപ്പ്് . ഇന്നലെ നടന്ന മെക്‌സിക്കന്‍ ഗ്രാന്റ് പ്രിയില്‍ റെഡ് ബുള്ളിന്റെ മാക്‌സ് വെസ്തപ്പന്‍ കിരീടം നേടിയപ്പോള്‍ മല്‍സരത്തില്‍ ഹാമില്‍ട്ടന്‍ ഒമ്പതാം സ്ഥാനത്തും സെബാസ്റ്റ്യന്‍ വെറ്റല്‍ നാലാം സ്ഥാനത്തും ഫിനിഷിങ് ലൈന്‍ തൊട്ടതോടെയാണ് ഹാമില്‍ട്ടന്‍ ചാംപ്യന്‍ പട്ടം കരസ്ഥമാക്കിയത്.  രണ്ട് ഗ്രാന്‍ പ്രീ മല്‍സരങ്ങള്‍ ബാക്കിയാവുമ്പോള്‍ ചാംപ്യന്‍ഷിപ്പില്‍ 333 പോയിന്റുമായി ലൂയിസ് ഹാമില്‍ട്ടനും  277 പോയിന്റുമായി സെബാസ്റ്റ്യന്‍ വെറ്റലും തൊട്ടുപിന്നാലെ  262 പോയിന്റുമായി വാള്‍ട്ടേരി ബോത്തയുമാണ് ആദ്യ മൂന്നു സ്ഥാനങ്ങളിലുള്ളത്. അതേ സമയം മെക്‌സിക്കന്‍ വിജയി മാക്‌സ് വെസ്തപ്പന്‍ 148 പോയിന്റുമായി ആറാം സ്ഥാനത്താണ്. ഇനി സീസണില്‍ നവംബര്‍ 12 ന് ബ്രസീലിലും നവംബര്‍ 26 ന് അബൂദാബിയിലും നടക്കാനിരിക്കുന്ന ഗ്രാന്‍പ്രിയില്‍ വെറ്റല്‍ ഒന്നാം സ്ഥാനത്തെത്തിയാല്‍ പോലും ഫോര്‍മുല വണ്‍ കിരീടം ഹാമില്‍ട്ടന് കൈവിട്ടുപോവില്ല. നേരത്തെ നടന്ന  17 ഗ്രാന്‍പ്രീയില്‍ എട്ടിലും ചാംപ്യനായാണ് ബ്രിട്ടന്‍ ഡ്രൈവറുടെ കിരീടനേട്ടം. അതേസമയം പ്രതിയോഗി വെറ്റലിനു നാല് ഗ്രാന്‍ പ്രിയില്‍ മാത്രമേ ഒന്നാം സ്ഥാനത്തെത്താന്‍ കഴിഞ്ഞുള്ളൂ.
മല്‍സരത്തില്‍ മെഴ്‌സിഡസിന്റെ വാള്‍ട്ടേരി ബോതാസ് രണ്ടാമതും ഫെരാരിയുടെ കിമി റൈക്കോണന്‍ മൂന്നാമതുമെത്തി. കാര്‍ നിര്‍മ്മാണക്കാരുടെ പോരാട്ടത്തില്‍ 595 പോയിന്റുമായി മെര്‍സിഡസ് ഒരിക്കല്‍ കൂടി അപരാജിതരായി കിരീടം നേടി. 455 പോയിന്റുമായി ഫെറാരിയും 34ം പോയര്‍റുമായി റെഡ്ബുളും രണ്ടും മൂന്നും സ്ഥാനങ്ങളിലാണ്. നേരത്തെ  മല്‍സരത്തിലെ ആദ്യ ലാപ്പില്‍തന്നെ മികച്ച എതിരാളി സെബാസ്റ്റ്യന്‍ വെറ്റലുമായി നാടകീയമായി കൂട്ടിമുട്ടിയപ്പോള്‍ അവസാന സ്ഥാനത്തായിരുന്ന ഹാമില്‍ട്ടന്‍ തീവ്ര മുന്നേറ്റത്തിലൂടെയാണ് ഒമ്പതാം സ്ഥാനത്തെത്തിയത്. ഇടിച്ചതിനു പിന്നാലെ റിപ്പയര്‍ ചെയ്താണ് ഇരുവരും മല്‍സരം പുനരാരംഭിച്ചത്. മല്‍സരത്തില്‍ വെറ്റല്‍ നാലാം സ്ഥാനത്തെത്തി. 20 മല്‍സരത്തില്‍ 10 എണ്ണം പൂര്‍ത്തിയായപ്പോള്‍ ഫെരാരി ഡ്രൈവര്‍ സെബാസ്റ്റന്‍ വെറ്റല്‍ ഹാമില്‍ട്ടനേക്കാള്‍ 14 പോയിന്റ് മുന്നിലെച്തിയിരുന്നു. 202 പോയിന്റുമായി വെറ്റല്‍ ലീഡ് ചെയ്തപ്പാള്‍ 188 പോയിന്റുമായി ഹാമില്‍ട്ടന്‍ പിന്നാലെ ഉണ്ടായിരുന്നു. 2008 ലും 2014 ലും 2015 ലുമാണ് ഹാമില്‍ട്ടന്റെ ഇതിനു മുമ്പത്തെ ഫോര്‍മുല വണ്‍ കിരീട നേട്ടം. ജര്‍മന്‍ ഇതിഹാസം മൈക്കല്‍ഷൂമാക്കറും(7) അര്‍ജന്റീന താരം യുവാന്‍ മാന്വല്‍ ഫാംഗിയോ(5)യുമണ് ഹാമില്‍ട്ടന് മുന്നിലുള്ള ഫോര്‍മുല വണ്‍ ചാംപ്യന്‍മാര്‍.
Next Story

RELATED STORIES

Share it