Flash News

ഹാഫിസ് സെയ്ദിന്റെ ലഷ്‌കര്‍ ബന്ധം പാകിസ്താന്‍ സ്ഥിരീകരിച്ചു

ഇസ്‌ലാമാബാദ്: മുംബൈ ആക്രമണത്തില്‍ ബന്ധമുണ്ടെന്ന് ഇന്ത്യ ആരോപിക്കുന്ന പാകിസ്താനിലെ ഹാഫിസ് സെയ്ദിന്റെ ലഷ്‌കര്‍ ബന്ധം പാകിസ്താന്‍ സ്ഥിരീകരിച്ചു. ഇത് ആദ്യമായാണ് ഹാഫിസിന്റെ ലഷ്‌കര്‍ ഇ ത്വയിബയുമായുള്ള ബന്ധം പാകിസ്താന്‍ സ്ഥിരീകരിക്കുന്നത്.

ഹാഫിസിന്റെ സംഘടനയായ  ജമാഅത്ത് ഉദ് ദാവയ്ക്ക് മീഡിയാ കവറേജ് നല്‍കരുതെന്ന വിഞ്ജാപനവും സര്‍ക്കാര്‍ ഇറക്കിയിട്ടുണ്ട്. ലഷ്‌കറിന്റെ സഹ സംഘടനകളാണ് ജമാ അത്ത് ഉദ് ദാവായും ഫലാഹേ ഇന്‍സാനിയത്ത് ഫൗണ്ടേഷനുമെന്ന് വിഞ്ജാപനത്തില്‍ പറയുന്നു. ഈ സംഘടനകള്‍ക്കൊന്നും മീഡിയാ കവറേജുകള്‍ നല്‍കരുതെന്ന് എല്ലാ ടി വി ചാനലുകള്‍ക്കും റേഡീയോ സ്റ്റേഷനുകള്‍ക്കും പത്രങ്ങള്‍ക്കും ഉത്തരവ് നല്‍കിയിട്ടുണ്ട്.
സംഘടനകളുമായി ബന്ധപ്പെട്ട് യാതൊരു പരസ്യങ്ങളും വാങ്ങരുതെന്നും നിര്‍ദ്ദേശമുണ്ട്്.
പുതിയ നാഷണല്‍ ആക്ഷന്‍ പ്ലാന്‍ പ്രകാരമാണ് പാകിസ്താന്റെ തീവ്രവാദത്തിനെതിരായ നയങ്ങള്‍. പെഷവാര്‍ സ്‌കൂളില്‍ നടന്ന ആക്രമണത്തിന് ശേഷമാണ് പാകിസ്താന്‍ തീവ്രവാദത്തിനെതിരായ പോരാട്ടം ശക്തമാക്കിയത്്.
പാകിസ്താനിലെ 60 ഓളം സംഘടനകളും ഇന്റലിജന്‍സിന്റെ നിരീക്ഷണത്തിലാണ്.
Next Story

RELATED STORIES

Share it