Flash News

ഹാഫിസ് സഈദിനൊപ്പം വേദി പങ്കിട്ട അംബാസഡറെ പാലസ്തീന്‍ തിരിച്ചുവിളിച്ചു

ഹാഫിസ് സഈദിനൊപ്പം വേദി പങ്കിട്ട അംബാസഡറെ പാലസ്തീന്‍ തിരിച്ചുവിളിച്ചു
X
ജറുസലേം: മുംബൈ ആക്രമണത്തിന്റെ സൂത്രധാരന്‍ എന്നാരോപിക്കപ്പെടുന്ന ഹാഫിസ് സഈദിനൊപ്പം വേദി പങ്കിട്ട അംബാസഡറെ പാലസ്തീന്‍ തിരിച്ചുവിളിച്ചു. ലശ്കറെ ത്വയ്യിബയുടെ സഹസ്ഥാപകനായ ഹാഫിസ് സഈദിനൊപ്പം അംബാസഡര്‍ വേദി പങ്കിട്ടതില്‍ ഇന്ത്യ കടുത്ത അതൃപ്തി അറിയിച്ചിരുന്നു.
സംഭവത്തില്‍ ഖേദപ്രകടനം നടത്തിയതിനു പിന്നാലെയാണ് പാലസ്തീന്‍ അംബാസഡറെ തിരിച്ചുവിളിക്കാന്‍ തീരുമാനിച്ചതായി പാലസ്തീന്‍
അറിയിച്ചത്.


സഈദിന്റെ നേതൃത്വത്തിലുള്ള 40ഓളം കക്ഷികള്‍ ഉള്‍പ്പെട്ട ദിഫ ഇ പാകിസ്താന്‍ കൗണ്‍സില്‍ സംഘടിപ്പിച്ച റാലിയിലാണ് വെള്ളിയാഴ്ച പാലസ്തീന്‍
അംബാസഡര്‍ പങ്കെടുത്തത്. ഇസ്രായേല്‍ തലസ്ഥാനം ജറുസലേമിലേക്കു മാറ്റുന്നതില്‍ പ്രതിഷേധിച്ച് ഇസ്‌ലാമിക് ഉച്ചകോടി സംഘടിപ്പിക്കുന്നതിനു പ്രധാനമന്ത്രി ഷാഹിദ് ഖാക്വന്‍ അബ്ബാസിയില്‍ സമ്മര്‍ദം ചെലുത്തുന്നതിനാണു റാലി സംഘടിപ്പിച്ചത്. സംഭവം ഗൗരവത്തോടെ കാണുന്നുവെന്നും ശക്തമായ നടപടി കൈക്കൊള്ളുമെന്നും പാലസ്തീന്‍ വിദേശകാര്യ മന്ത്രാലയം ഇന്ത്യക്ക് ഉറപ്പു നല്‍കിയിരുന്നു.
യുഎന്‍ രാജ്യാന്തര ഭീകരരുടെ പട്ടികയിലുള്‍പ്പെടുത്തിയയാളാണ് ഹാഫിസ് സഈദ്. ജറുസലേമിനെ ഇസ്രായേല്‍ തലസ്ഥാനമായി അംഗീകരിച്ച യുഎസിന്റെ പ്രഖ്യാപനത്തിനെതിരേ യുഎന്നില്‍ പാലസ്തീന് അനുകൂലമായി വോട്ട് ചെയ്തതിനു പിന്നാലെയാണ് അംബാസഡറുടെ ഭാഗത്തുനിന്ന് ഇത്തരമൊരു നടപടി.
Next Story

RELATED STORIES

Share it