Flash News

ഹാന്‍ കാങിന്റെ 'ദി വെജിറ്റേറിയന്' മാന്‍ ബുക്കര്‍ പ്രൈസ്

ഹാന്‍ കാങിന്റെ ദി വെജിറ്റേറിയന് മാന്‍ ബുക്കര്‍ പ്രൈസ്
X
han-kan

ലണ്ടന്‍: ദക്ഷിണ കൊറിയന്‍ എഴുത്തുകാരി ഹാന്‍ കാങിന്റെ ദി വെജിറ്റേറിയന്‍ എന്ന നോവലിന് 2016ലെ മാന്‍ ബുക്കര്‍ പുരസ്‌കാരം. കൊറിയയില്‍ അധ്യാപികയായി ജോലി ചെയ്യുന്ന ബ്രിട്ടീഷുകാരിയായ ഡെബോറ സ്മിത്ത് ആണ് നോവല്‍ വിവര്‍ത്തനം ചെയ്തിരിക്കുന്നത്. വിവര്‍ത്തകയുമായി കാങ് പുരസ്‌കാരം പങ്കിടും. പ്രശസ്ത എഴുത്തുകാരന്‍ ഓര്‍ഹാന്‍ പാമുക് അടക്കം 155 പേരെ മറികടന്നാണ് ഹാന്‍  പുരസ്‌കാരം നേടിയത് .
സോള്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ആര്‍ട്‌സില്‍ ക്രിയേറ്റീവ് റൈറ്റിങ് അധ്യാപികയാണ് ഹാന്‍.  വെജിറ്റേറിയന്‍ എന്ന നോവല്‍ ശക്തമായതും മൗലിക കൃതിയാണെന്നും അവാര്‍ഡ് ജൂറി ചെയര്‍മാന്‍ ബോയ്ഡ് ടോംകിന്‍ പറഞ്ഞു.മാംസാഹാരിയായ പരമ്പരാഗത ശീലങ്ങളില്‍ കഴിയുന്ന കൊറിയന്‍ വീട്ടമ്മയുടെ സസ്യഭുക്കാകാനുള്ള വിപ്‌ളവകരമായ തീരുമാനത്തെ തുടര്‍ന്നുണ്ടാകുന്ന പ്രശ്‌നങ്ങളാണ് നോവലിന്റെ ഉള്ളടക്കം.   മാന്‍ ബുക്കര്‍ സമ്മാനം നേടുന്ന ആദ്യ കൊറിയക്കാരിയാണ് ഹാന്‍ കാങ്.

d-veg
Next Story

RELATED STORIES

Share it