ഹാന്‍സ് വേട്ട: പ്രതി പിടിയില്‍

പൊന്നാനി: പൊതുവിപണിയില്‍ ആറ് ലക്ഷം രൂപയിലധികം വിലവരുന്ന 20 ചാക്ക് ഹാന്‍സ് പിടികൂടിയ കേസില്‍ പ്രതി പിടിയില്‍. രഹസ്യവിവരത്തെ തുടര്‍ന്ന് പൊന്നാനി പോലിസ് അഞ്ച് ദിവസം മുമ്പ് വെളിയങ്കോട്‌വച്ച് നടത്തിയ വാഹന പരിശോധനയിലാണ് ഹാന്‍സ് പിടികൂടിയത്.
വെളിയംകോട് താവളക്കുളം സ്വദേശി ജംഷീര്‍ (30 ) ആണ് പോലിസ് പിടിയിലായത്. പ്രതിയെ പോലിസ് അന്നേ തിരിച്ചറിഞ്ഞിരുന്നു. പോലിസ് വാഹന പരിശോധന നടത്തുന്നതിനിടെ ഹാന്‍സുമായി വന്ന ട്രക്ക് താവളക്കുളം പാമ്പന്‍ റോഡില്‍ ഉപേക്ഷിച്ച് ജംഷീര്‍ കടന്നുകളയുകയായിരുന്നു.
പാക്കറ്റുകളിലാക്കിയാണ് നിരോധിച്ച ഹാന്‍സ് കൊണ്ടുവന്നത്. പിടിക്കപ്പെടാതിരിക്കാന്‍ ഹാന്‍സ് ചാക്കിന് മുകളില്‍ ചകിരി മൂടിയാണ് വാഹനത്തില്‍ കടത്തിയിരുന്നത്. ഇയാള്‍ക്കായി പോലിസ് തിരച്ചില്‍ ഊര്‍ജിതമാക്കിയിരുന്നു. അതിനിടയിലാണ് പൊന്നാനി എസ്‌ഐയുടെ പിടിയിലായത്.
പ്രതിക്കെതിരേ ഗുണ്ടാ ആക്ട് പ്രകാരം കേസെടുക്കുമെന്ന് പൊന്നാനി എസ്‌ഐ പറഞ്ഞു. ഇത് ആറാം തവണയാണ് ജംഷീര്‍ ഹാന്‍സ് കടത്തുന്നതിന് പിടിയിലാവുന്നത്. രണ്ടു മാസം മുമ്പ് അങ്കമാലി കാലടിയില്‍ വച്ച് 25 ലക്ഷത്തിന്റെ ഹാന്‍സുമായി പിടിയിലായിരുന്നു.
തമിഴ്‌നാട്ടില്‍നിന്നാണ് ഇയാള്‍ ഹാന്‍സ് കൊണ്ടുവരുന്നത്. സംസ്ഥാനത്തിന്റെ വിവിധയിടങ്ങളിലേക്ക് ഹാന്‍സ് എത്തിക്കുന്നത് ജംഷീറാണെന്നാണ് പോലിസ് നിഗമനം. ഹാന്‍സുകള്‍ പാക്കറ്റുകളിലാക്കാനുള്ള മില്ലും ഇയാളുടെ വീട്ടില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
പൊന്നാനി എസ്‌ഐ ശശിധരന്‍ മേലയില്‍, ജൂനിയര്‍ എസ്‌ഐ സൂഫി , ഇന്ദ്രജിത്ത് എന്നിവരടങ്ങുന്ന സംഘമാണ് വാഹന പരിശോധനയ്ക്കിടെ ഹാന്‍സ് പിടികൂടിയത്.
Next Story

RELATED STORIES

Share it