kannur local

ഹാന്‍വീവില്‍ സിഐടിയു പണിമുടക്ക് സമരം



കണ്ണൂര്‍: സിഐടിയു സംസ്ഥാന സെക്രട്ടറിമാരിലൊരാളായ കെ പി സഹദേവന്‍ ചെയര്‍മാനായ ഹാന്‍വീവില്‍ സിഐടിയു പണിമുടക്ക് സമരം. കെഎസ്എച്ച്ഡിസി എംപ്ലോയീസ് യൂനിയന്റെ(സിഐടിയു) നേതൃത്വത്തില്‍ പയ്യാമ്പലത്തെ ഹെഡ് ഓഫിസിനു മുന്നിലെ ഗേറ്റടച്ച് കൊടി നാട്ടിയതിനാല്‍ ജീവനക്കാര്‍ക്ക് അകത്തു പ്രവേശിക്കാനായില്ല. ജോലിക്കെത്തിയ ജീവനക്കാരുടെ പരാതിയെ തുടര്‍ന്ന് മാനേജിങ് ഡയറക്്ടറുടെ നിര്‍ദേശപ്രകാരം പിന്നീട് ഗേറ്റ് തുറക്കുകയായിരുന്നു. പണിമുടക്കിയ ജീവനക്കാര്‍ തുടര്‍ന്ന് ധര്‍ണ നടത്തി. നെയ്ത്ത് തൊഴിലാളികള്‍ക്ക് യഥാസമയം കൂലിയും നൂലും നല്‍കി ജോലിക്കുറവ് പരിഹരിച്ച് ഉല്‍പാദനം വര്‍ധിപ്പിക്കുക, തുണിത്തരങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കുക, ഷോറൂമുകള്‍ നവീകരിച്ച് വിപണനം വര്‍ധിപ്പിക്കാന്‍ നടപടിയെടുക്കുക, ശമ്പള പരിഷ്‌കരണം മുന്‍കാല പ്രാബല്യത്തോടെ നടപ്പാക്കുക, തുച്ഛ വരുമാനക്കാരായ ജീവനക്കാരുടെ ദീര്‍ഘദൂര ട്രാന്‍സ്ഫറുകള്‍ ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം. ഐഎന്‍ടിയുസി, എഐടിയുസി, എസ്ടിയു, ടെക്‌നിക്കല്‍ സ്റ്റാഫ് അസോസിയേഷന്‍ തുടങ്ങിയ യൂനിയനുകള്‍ പണിമുടക്കില്‍ നിന്നു വിട്ടുനിന്നു. കെഎസ്എച്ച്ഡിസി എംപ്ലോയീസ് യൂനിയന്റെ(സിഐടിയു) സംസ്ഥാന പ്രസിഡന്റ് ജെയിംസ് മാത്യു എംഎല്‍എ ഉദ്ഘാടനം ചെയ്തു. യൂനിയന്‍ വൈസ് പ്രസിഡന്റ് എം ഗോപകുമാര്‍ അധ്യക്ഷത വഹിച്ചു. സി പി രാജീവ്, എസ് കെ വിനോദ്, ഷീജ, സി കെ മനോജ്, ബി സ്‌കറിയ, ജെയിംസ് കുട്ടി അബ്രഹാം സംസാരിച്ചു.
Next Story

RELATED STORIES

Share it