kannur local

ഹാന്‍വീവില്‍ കൂലിയും തൊഴിലുമില്ലാതെ തൊഴിലാളികള്‍

കണ്ണൂര്‍: കേരള സംസ്ഥാന കൈത്തറി വികസന കോര്‍പറേഷനിലെ (ഹാന്‍വീവ്) നെയ്ത്തുകാര്‍ക്ക് തൊഴിലും കൂലിയുമില്ലെന്ന് ആരോപണം. ആറുമാസമായി യഥാസമയം കൂലി ലഭിക്കുന്നുന്നില്ല. നൂല് ലഭിക്കാത്തത് കാരണം ഇപ്പോള്‍ ഒരു മാസത്തിലധികമായി തൊഴിലുമില്ല. നൂല് വാങ്ങിയ വകയില്‍ കുടിശ്ശികയുള്ളതിനാല്‍ പല മില്ലുകളും നൂല് തരുന്നില്ലെന്നാണ് അധികൃതര്‍ പറയുന്നത്.
സാമ്പത്തിക പ്രതിസന്ധിയിലായ കോര്‍പറേഷന്‍ കൂലിയും നൂലും നല്‍കാതെ തൊഴിലാളികളെ പട്ടിണിക്കിടുമ്പോഴും പുതിയ വാഹനങ്ങള്‍ വാങ്ങിയും കാശ് ധൂര്‍ത്തടിച്ചുമാണ് എംഡി ഉള്‍പ്പെടെയുള്ള മേലുദ്യോഗസ്ഥന്‍മാര്‍ പ്രവര്‍ത്തിക്കുന്നതെന്ന് തൊഴിലാളികള്‍ ആരോപിച്ചു. പുതിയ ജീവനക്കാരെ അനധികൃതമായി നിയമിച്ചും ഇഷ്ടക്കാരെ തിരുകികയറ്റിയും ജീവനക്കാരുടെ ശമ്പളം വര്‍ധിപ്പിച്ചും പ്രതിസന്ധിയുടെ ആക്കം കൂട്ടുകയാണ് ഇവര്‍. സര്‍ക്കാര്‍ നിര്‍ദേശങ്ങളും കോര്‍പറേഷനിലെ രീതികളും മറികടന്ന് ഭരണ സമിതിയുടെ അവസാന നാളുകളില്‍ വഴിവിട്ട നിയമനങ്ങളാണ് നടത്തുന്നത്. കോര്‍പറേഷനിലെ പാക്കര്‍, ഡിപ്പോ വര്‍ക്കര്‍ തസ്തികകളിലെ നിയമനം പിഎസ്‌സി മുഖേനയാണ്. എന്നാല്‍ സര്‍ക്കാര്‍ ഉത്തരവ് മറികടന്ന്, വര്‍ക്കര്‍, ഡിപ്പോ വര്‍ക്കര്‍, സെയില്‍സ് അസിസ്റ്റന്റ്, സെയില്‍സ് എക്‌സിക്യൂട്ടിവ് എന്നീ തസ്തികളില്‍ നിയമനങ്ങള്‍ നടത്തുകയാണ്.——
കണ്ണൂര്‍, തിരുവനന്തപുരം ഓഫിസുകള്‍ കേന്ദ്രീകരിച്ച് അനധികൃത നിയമനത്തിന് ചെയര്‍മാന്‍, എംഡി, ഭരണ-പ്രതിപക്ഷ സംഘടനകളിലെ ചില ജീവനക്കാരുടെ കോക്കസ് പ്രവര്‍ത്തിക്കുകയാണെന്നും ഹാന്‍വീവ് സംരക്ഷണ സമിതി മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, കൈത്തറി ഡയറക്ടര്‍ എന്നിവര്‍ക്ക് പരാതി നല്‍കി.
Next Story

RELATED STORIES

Share it