Flash News

ഹാദിയ: സര്‍ക്കാര്‍ അഭിഭാഷകന് എതിരേ നടപടിഎടുക്കണം

കോഴിക്കോട്: ഹാദിയ കേസ് വിചാരണയ്ക്കിടയില്‍ സംസ്ഥാന ഗവണ്‍മെന്റ് നിലപാടിനെതിരായി സുപ്രിംകോടതിയില്‍ പരാമര്‍ശം നടത്തിയ സര്‍ക്കാര്‍ അഭിഭാഷകനെതിരേ നടപടി സ്വീകരിക്കണമെന്ന് നാഷനല്‍ സെക്കുലര്‍ കോണ്‍ഫറന്‍സ് സംസ്ഥാന പ്രസിഡന്റ് അഡ്വ. പിടിഎ റഹീം എംഎല്‍എ ആവശ്യപ്പെട്ടു. സുപ്രിംകോടതിയില്‍ സര്‍ക്കാര്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ ഹാദിയ വിഷയത്തില്‍ എന്‍ഐഎ അന്വേഷണത്തിന്റെ ആവശ്യമില്ലെന്നാണു ബോധിപ്പിച്ചിട്ടുള്ളത്. എന്നാല്‍ കേസ് വാദത്തിനിടയില്‍ സര്‍ക്കാര്‍ അഭിഭാഷകന്‍ സംസ്ഥാന വനിതാ കമ്മീഷന്റെ വാദത്തിനും സര്‍ക്കാര്‍ സത്യവാങ്മൂലത്തിനും വിരുദ്ധമായ പരാമര്‍ശങ്ങളാണു നടത്തിയതെന്നും അദ്ദേഹം പറഞ്ഞു.
Next Story

RELATED STORIES

Share it