Flash News

ഹാദിയ: സര്‍ക്കാരിന്റേത് ധീരമായ നിലപാട്- ഐഎന്‍എല്‍



മലപ്പുറം: ഹാദിയാ കേസില്‍ ഹൈന്ദവ, മുസ്‌ലിം തീവ്രനിലപാടുകള്‍ തള്ളി നീതിയും മനുഷ്യാവകാശവും ഉയര്‍ത്തിപ്പിടിച്ചു സംസ്ഥാന സര്‍ക്കാര്‍ സുപ്രിംകോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലം സര്‍ക്കാരിന്റെ ധീരമായ നിലപാടിനെയാണ് സൂചിപ്പിക്കുന്നതെന്ന് ഐഎന്‍എല്‍. ഹാദിയാ വിഷയത്തില്‍ വര്‍ഗീയവികാരം ആളിക്കത്തിച്ചു കേരളത്തില്‍ കലാപമുണ്ടാക്കാനുള്ള തീവ്രവാദികളുടെ ശ്രമങ്ങള്‍ക്കു കനത്ത തിരിച്ചടിയാണ് സര്‍ക്കാര്‍ തീരുമാനം വഴി ഉണ്ടായത്. മതേതര വിശ്വാസികള്‍ക്ക് ആശ്വസിക്കാവുന്നതും അഭിനന്ദനം അര്‍ഹിക്കുന്നതുമാണ് ഹാദിയാ കേസിലെ സര്‍ക്കാര്‍ നിലപാടെന്നും ഇന്ത്യന്‍ നാഷനല്‍ ലീഗ് സംസ്ഥാന ആക്റ്റിങ് പ്രസിഡന്റ് കെ എസ് ഫക്രുദ്ദീന്‍ ഹാജിയും ജനറല്‍ സെക്രട്ടറി പ്രഫ. എ പി അബ്ദുല്‍ വഹാബും സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു.
Next Story

RELATED STORIES

Share it