Flash News

ഹാദിയ വീട്ടുതടങ്കലില്‍:ഡിവൈഎസ്പിയുടെ റിപ്പോര്‍ട്ട് മടക്കിയത് പൂര്‍ണമല്ലാത്തതിനാലെന്ന് ജില്ലാ പോലീസ് മേധാവി

ഹാദിയ വീട്ടുതടങ്കലില്‍:ഡിവൈഎസ്പിയുടെ റിപ്പോര്‍ട്ട് മടക്കിയത് പൂര്‍ണമല്ലാത്തതിനാലെന്ന് ജില്ലാ പോലീസ് മേധാവി
X


കോട്ടയം:  ഡോ. ഹാദിയ വിഷയത്തില്‍ വൈക്കം ഡിവൈഎസ്പി സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ട് മടക്കിയത് പൂര്‍ണമല്ലാത്തതിനാലെന്ന് കോട്ടയം ജില്ലാ പോലീസ് മേധാവി. ഹാദിയ വീട്ടുതടങ്കലിലാണെന്ന പരാതിയില്‍ അന്വേഷണം നടത്തി വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവില്‍ വൈക്കം ഡിവൈഎസ്പിയെ അന്വേഷചുമതല ഏല്‍പ്പിച്ചിരുന്നു. ചൊവ്വാഴ്ച ഡിവൈഎസ്പി റിപ്പോര്‍ട്ട് കൈമാറിയെങ്കിലും റിപ്പോര്‍ട്ട് അപൂര്‍ണമാണെന്ന കാരണം പറഞ്ഞ് ജില്ലാ പോലീസ് മേധാവി മടക്കുകയായിരുന്നു.
മതിയായ സമയം നല്‍കിയിട്ടും അന്വേഷണ റിപോര്‍ട്ട് സമര്‍പ്പിക്കാത്ത ജില്ലാ പോലീസ് മേധാവിയുടെ നടപടിയില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ കഴിഞ്ഞദിവസം അതൃപ്തി രേഖപ്പെടുത്തിയിരുന്നു.ജില്ലാ പോലീസ് മേധാവിയുടെ നടപടി നിര്‍ഭാഗ്യകരമാണെന്ന് കമ്മീഷന്‍ അംഗം കെ മോഹന്‍കുമാര്‍ ഇടക്കാല ഉത്തരവില്‍ പറഞ്ഞിരുന്നു.
ഇതിന് പിന്നാലെയാണ് വിശദീകരണവുമായി ജില്ലാ പോലീസ് മേധാവി രംഗത്തെത്തിയിരിക്കുന്നത്.  സംഭവത്തില്‍ വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ഡിവൈഎസ്പിക്ക് നിര്‍ദേശം നല്‍കിയതായും അടുത്ത ദിവസം തന്നെ പുതിയ റിപ്പോര്‍ട്ട് കമ്മീഷന് കൈമാറുമെന്നും ജില്ലാ പോലീസ് മേധാവി പറഞ്ഞു.
സുപ്രീംകോടതിയുടെയും ഹൈക്കോടതിയുടെയും ഉത്തരവുകള്‍ ദുര്‍വ്യാഖ്യാനം ചെയ്ത് അഖില എന്ന ഹാദിയയെ വീട്ടുതടങ്കലിലാക്കിയെന്നാരോപിച്ച് മുനവറലി ശിഹാബ് തങ്ങള്‍ ഫയല്‍ ചെയ്ത കേസില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് മനുഷ്യാവകാശ കമ്മീഷന്‍ ജില്ലാ പോലീസ് മേധാവിക്ക് നിര്‍ദേശം നല്‍കിയത്.
Next Story

RELATED STORIES

Share it