Flash News

ഹാദിയ വിഷയത്തില്‍ സര്‍ക്കാര്‍ കാണിക്കുന്നത് അന്യായം: രമേശ് ചെന്നിത്തല

ഹാദിയ വിഷയത്തില്‍ സര്‍ക്കാര്‍ കാണിക്കുന്നത് അന്യായം: രമേശ് ചെന്നിത്തല
X



മലപ്പുറം: ഹാദിയ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ നിലപാടുകളും പ്രവര്‍ത്തനങ്ങളും അന്യായമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. മലപ്പുറത്ത് മീറ്റ് ദ പ്രസ്സ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ കേസില്‍ തുടക്കം മുതല്‍ തന്നെ സംസ്ഥാനസര്‍ക്കാരും പോലീസും തെറ്റായ സമീപനമാണ് സ്വീകരിക്കുന്നത്. മുസ്‌ലിംകളുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍  ഇടതുപക്ഷ സര്‍ക്കാര്‍ അധരവ്യായാമമാണ് നടത്തുന്നത്. പ്രസംഗമല്ലാതെ മതന്യൂനപക്ഷങ്ങള്‍ക്ക് വേണ്ടി മറ്റൊന്നും ചെയ്യാത്ത മുഖ്യമന്ത്രിയാണ് സംസ്ഥാനം ഭരിക്കുന്നത്. പ്രകോപനപരമായ പ്രസംഗം നടത്തുന്ന ബിജെപി, ആര്‍എസ്എസ് നേതാക്കള്‍ക്കെതിരേ കേസോ അറസ്‌റ്റോ ഇല്ല. മുസ്‌ലിം മതപണ്ഡിതന്‍മാര്‍ക്കുനേരെ നിരന്തരം കേസുകള്‍ വരുന്നു. ലഘുലേഖ വിതരണം ചെയ്ത മുജാഹിദ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു. പോലീസിന്റെ ഇരട്ടനീതി ഇവിടെയും പ്രകടമാണ്. അദ്ദേഹം പറഞ്ഞു.

[related]
Next Story

RELATED STORIES

Share it