Flash News

ഹാദിയ വിഷയത്തില്‍ പരിഷത്ത് നിലപാട് അഭിനന്ദനമര്‍ഹിക്കുന്നു: നാസറുദ്ദീന്‍ എളമരം

ഹാദിയ വിഷയത്തില്‍ പരിഷത്ത് നിലപാട് അഭിനന്ദനമര്‍ഹിക്കുന്നു: നാസറുദ്ദീന്‍ എളമരം
X


ഹാദിയയുടെ വീട് സന്ദര്‍ശിക്കുകയും അവിടെ നടക്കുന്ന കടുത്ത മനുഷ്യാവകാശ ലംഘനത്തില്‍ ഇടപെടണമെന്നാവശ്യപ്പെട്ട് ആരോഗ്യസാമൂഹ്യ ക്ഷേമ മന്ത്രിക്കും സംസ്ഥാന വനിതാ കമ്മീഷനും പരാതി നല്‍കുകയും ചെയ്ത കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് നടപടി സ്വാഗതാര്‍ഹമെന്ന് നാസറുദ്ദീന്‍ എളമരം.
കഴിഞ്ഞ മെയ് 26 മുതല്‍ സകല മനുഷ്യാവകാശങ്ങളും നിഷേധിക്കപ്പെട്ട് വീട്ട് തടങ്കലിലാണ് ഹാദിയ. പ്രധാനവും അപ്രധാനവും ആയ സകല വിഷയങ്ങളിലും ഇടപെടുന്ന മുഖ്യധാരാ സംഘടനകള്‍ വളരെ കൃത്യമായ മൗനം പാലിച്ചു കൊണ്ടിരിക്കുമ്പോഴാണ് കോടതി വിധിയുടെ മറവിലെ മനുഷ്യാവകാശ ലംഘനം തുറന്ന് പറയാന്‍ പരിഷത്ത് തയ്യാറായതെന്ന് അദ്ദേഹം പറഞ്ഞു.
'സംസാരിക്കാനോ ഫോണ്‍ ഉപയോഗിക്കാനോ റൂമിന് പുറത്തിറങ്ങാന്‍ പോലുമോ അനുവദിക്കാതെ നിരപരാധിയായ ഒരു യുവതിയോട് കാണിക്കുന്ന ഈ അനീതി അവിടം സന്ദര്‍ശിച്ച പരിഷത്ത് നേതൃത്വത്തിന് നേരിട്ട് ബോധ്യപ്പെട്ടു എന്നാണ് മനസ്സിലാകുന്നത്.  സുരക്ഷയൊരുക്കുക എന്ന കോടതി ഉത്തരവിന്റെ മറവില്‍ രണ്ട് ഡസനിലധികം പൊലീസുകാരെ വീടിനുചുറ്റും വിന്യസിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയാണ് പോലീസ് ചെയ്തിട്ടുള്ളത്.
ഇടത് സര്‍ക്കാരിനോട് ആഭിമുഖ്യമുള്ള ഒരു സംഘടന എന്ന നിലക്ക് പരിഷത്തിന്റെ ഇടപെടല്‍ ഗുണകരമാവുമെന്ന് പ്രതീക്ഷിക്കുന്നു. കേരളം ഒന്നടങ്കം മനസ്സിലാക്കിയ ഈ മനുഷ്യാവകാശ ലംഘനത്തില്‍ ഇടപെടാന്‍ ഇതു വരേക്കും തയ്യാറാവാത്ത മറ്റു സംഘടനകള്‍ക്ക് വിഷയത്തില്‍ ഇടപെടാന്‍ പരിഷത്തിന്റെ സന്ദര്‍ശനവും പരാതിയും പ്രചോദനമാകുമെന്നാണ് കരുതുന്നത്. സന്ദര്‍ശനത്തിനും പരാതി നല്‍കുന്നതിനും നേതൃത്വം നല്‍കിയ പരിഷത്ത് പ്രസിഡന്റ് ടി ഗംഗാധരനും ജനറല്‍ സെക്രട്ടറി ടി കെ മീരഭായിക്കും അഭിനന്ദനങ്ങള്‍'- നാസറുദ്ദീന്‍ എളമരം ഫേസ്ബുക്കില്‍ കുറിച്ചു.

[related]
Next Story

RELATED STORIES

Share it