Flash News

ഹാദിയ മുതല്‍ ഗൗരി ലങ്കേഷ് വരെ : നിശ്ചലദൃശ്യങ്ങള്‍ പറഞ്ഞു, ഞങ്ങള്‍ക്കും പറയാനുണ്ട്



തിരുവനന്തപുരം: റാലിയിലെ നിശ്ചലദൃശ്യങ്ങളും വിളിച്ചുപറഞ്ഞുകൊണ്ടിരുന്നു, ഞങ്ങള്‍ക്കും പറയാനുണ്ട്. മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം വിദ്വേഷ രാഷ്ട്രീയത്തിന്റെ പേരില്‍ രാജ്യത്ത് അരങ്ങേറിയ അരുംകൊലകളുടെ നിശ്ചലദൃശ്യങ്ങള്‍ റാലിയിലെ വേറിട്ട കാഴ്ചയായി. ഹാദിയയുടെ അന്യായ വീട്ടുതടങ്കലും സംഘപരിവാര ഫാഷിസം മനുഷ്യത്വത്തെ മൃഗീയമായി കശാപ്പുചെയ്യുന്നതും ഉള്‍പ്പെടെയുള്ള ദൃശ്യങ്ങള്‍ യഥാര്‍ഥ ഇന്ത്യയുടെ നേര്‍ക്കാഴ്ചയായി. കൊലയാളികള്‍ക്ക് ഭരണാധികാരികള്‍ തന്നെ ഓശാനപാടുന്ന നിര്‍ഭാഗ്യകരമായ അവസ്ഥ നേരിടുന്ന ഇക്കാലത്ത് വിദ്വേഷ രാഷ്ട്രീയത്തിന്റെ വക്താക്കള്‍ക്കെതിരേ ചെറുത്തുനില്‍പ്പിന്റെ പുതിയ പ്രകമ്പനങ്ങള്‍ സൃഷ്ടിക്കുന്നതുകൂടിയായി പോപുലര്‍ ഫ്രണ്ട് റാലിയിലെ നിശ്ചലദൃശ്യങ്ങള്‍. ആര്‍എസ്എസിന്റെ തൃപ്പൂണിത്തുറയിലെ യോഗ കേന്ദ്രത്തില്‍ മതംമാറ്റത്തിന്റെ മറവില്‍ നടത്തിയ പീഡനങ്ങള്‍, ഗാന്ധി വധം മുതല്‍ മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷ് വരെയുള്ള സംഘപരിവാര കൊലപാതകങ്ങ ള്‍, നരേന്ദ്രമോദിയുടെ ഭരണ പരിഷ്‌കാരങ്ങള്‍, നോട്ടുനിരോധനം, തല്ലിക്കൊലകള്‍ തുടങ്ങി മോദി ഭരണത്തിലെ മൂന്നുവര്‍ഷത്തെ ഭരണപരാജയങ്ങള്‍, പശുഭീകരത, ഇരട്ടനീതി, ഭോപാല്‍ വ്യാജ ഏറ്റുമുട്ടല്‍ക്കൊല, നിരപരാധികളെ ജയിലറയ്ക്കുള്ളില്‍ തളയ്ക്കുമ്പോഴും ആര്‍എസ്എസ് ക്രിമിനലുകളെ ജയിലുകളില്‍ നിന്ന് മോചിപ്പിക്കുന്ന സംഭവങ്ങള്‍ തുടങ്ങിയ വിഷയങ്ങള്‍ പ്രതിപാദിച്ച ഒമ്പത് നിശ്ചലദൃശ്യങ്ങളാണ് റാലിയില്‍ ഒരുക്കിയിരുന്നത്.
Next Story

RELATED STORIES

Share it