Flash News

ഹാദിയ മറ്റൊരു ഇസ്‌ലാം മത വിശ്വാസിയെ വിവാഹം ചെയ്യുന്നതിലോ ഇസ്‌ലാമായി ജീവിക്കുന്നതിലോ എതിര്‍പ്പില്ല: അശോകന്‍

ഹാദിയ മറ്റൊരു ഇസ്‌ലാം മത വിശ്വാസിയെ വിവാഹം ചെയ്യുന്നതിലോ ഇസ്‌ലാമായി ജീവിക്കുന്നതിലോ എതിര്‍പ്പില്ല: അശോകന്‍
X

കോട്ടയം: മകള്‍ ഇസ്‌ലാമായി ജീവിക്കുന്നതിലോ ഇസ്‌ലാം മത വിശ്വാസിയായ മറ്റൊരാളെ വിവാഹം ചെയ്യുന്നതിലോ എതിര്‍പ്പില്ലെന്ന് ഹാദിയയുടെ പിതാവ് അശോകന്‍. ഷെഫിന്‍ ജഹാന്റെ ഭാര്യയായി മകളെ കാണുന്നത് അംഗീകരിക്കാന്‍ സാധിക്കില്ലെന്നും തീവ്ര നിലപാടുള്ളയാളാണ് ഷെഫിനെന്നും പിതാവ് ആരോപിക്കുന്നു. ഇസ്‌ലാം മതത്തില്‍ വിശ്വസിച്ചുകൊണ്ട് ഹാദിയക്ക് തന്റെ വീട്ടില്‍ കഴിയുന്നതിനും തടസ്സമില്ലെന്നും അശോകന്‍ പറയുന്നു. സുപ്രീംകോടതി നിര്‍ദേശിച്ച തിയ്യതി മകളെ കോടതിയില്‍ ഹാജരാക്കും. ഷെഫിന്‍ ജഹാനെതിരേ തന്റെ പക്കലുള്ള തെളിവുകളും കോടതിയില്‍ ഹാജരാക്കും. എന്‍ഐഎ റിപ്പോര്‍ട്ടടക്കം കേസിലെ എല്ലാ ഘടകങ്ങളും കോടതി പരിഗണിക്കുമെന്നാണ് വിശ്വാസം-അശോകന്‍ പറഞ്ഞു.

[related]
Next Story

RELATED STORIES

Share it