Flash News

ഹാദിയ പഠിക്കാനാണ് വന്നത്, പത്രസമ്മേളനം നടത്താനല്ല; മാധ്യമപ്രവര്‍ത്തകര്‍ക്ക് അനുമതി നിഷേധിച്ചു

ഹാദിയ പഠിക്കാനാണ് വന്നത്, പത്രസമ്മേളനം നടത്താനല്ല; മാധ്യമപ്രവര്‍ത്തകര്‍ക്ക് അനുമതി നിഷേധിച്ചു
X


[related] സേലം: ഡോ. ഹാദിയയെ മാധ്യമപ്രവര്‍ത്തകര്‍ കാണുന്നത് സേലത്തെ കോളേജ് അധികൃതര്‍ വിലക്കി. ഹാദിയയെ മാധ്യമങ്ങളുടെ മുന്നിലേക്ക് കൊണ്ടുവരാന്‍ കോളേജ് അധികൃതര്‍ തയ്യാറായില്ല. കോളേജ് അധികൃതര്‍ യോഗം ചേര്‍ന്നാണ് ഈ തീരുമാനം എടുത്തത്. ഹാദിയ വന്നത് പഠിക്കാനാണെന്നും പത്രസമ്മേളനം നടത്താനല്ലെന്നുമായിരുന്നു കോളേജ് അധികൃതര്‍ പറഞ്ഞത്. ഹാദിയയെ  പിന്നീട് ഒരിക്കല്‍ മാധ്യമങ്ങള്‍ക്കുമുന്നില്‍ എത്തിക്കാമെന്ന് പറഞ്ഞ് അധികൃതര്‍ മാധ്യപ്രവര്‍ത്തകരെ മടക്കിയയച്ചു.
ഹാദിയ യാതൊരു ബുദ്ധിമുട്ടും നേരിടുന്നില്ലെന്നും സന്തോഷവതിയാണെന്നും കോളേജ് പ്രിന്‍സിപ്പാള്‍ കണ്ണന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. മറ്റുവിദ്യാര്‍ഥികള്‍ക്കുള്ള എല്ലാ സ്വാതന്ത്ര്യവും ഹാദിയക്കും നല്‍കുന്നുണ്ടെന്നും പ്രിന്‍സിപ്പാള്‍ പറഞ്ഞു. അതേസമയം, സന്തോഷവതിയാണെങ്കില്‍ പിന്നെ എന്തുകൊണ്ടാണ് ഹാദിയയെ മാധ്യമങ്ങള്‍ക്കുമുന്നില്‍ കൊണ്ടുവരാത്തതെന്ന ചോദ്യത്തിന് ഇത്തരം ചോദ്യങ്ങള്‍ക്ക് പ്രസക്തിയില്ലെന്നായിരുന്നു പ്രിന്‍സിപ്പാളിന്റെ മറുപടി. ഹാദിയ മാധ്യമപ്രവര്‍ത്തകരെ കാണുന്നത് വിലക്കാന്‍ കോളേജ് അധികൃതര്‍ക്കുമേല്‍ ശക്തമായ സമ്മര്‍ദ്ദം ഉണ്ടായിരുന്നതായാണ് സൂചന.
കേരളത്തിലെയും തമിഴ്‌നാട്ടിലെയും 20ഓളം മാധ്യമപ്രതിനിധികള്‍ കോളേജ് പരിസരത്ത് എത്തിയിരുന്നു. അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തില്‍ വന്‍ പോലീസ് സംഘവും കോളേജിലെത്തിയിരുന്നു.
Next Story

RELATED STORIES

Share it