Flash News

ഹാദിയ കേസ്: എന്‍ഐഎ അന്വേഷണത്തിനെതിരെ ഷെഫിന്‍ ജഹാന്‍ സമര്‍പ്പിച്ച ഹരജി സുപ്രീംകോടതി നാളെ പരിഗണിക്കും

ഹാദിയ കേസ്: എന്‍ഐഎ അന്വേഷണത്തിനെതിരെ ഷെഫിന്‍ ജഹാന്‍ സമര്‍പ്പിച്ച ഹരജി സുപ്രീംകോടതി നാളെ പരിഗണിക്കും
X


ന്യൂഡല്‍ഹി: ഹാദിയ കേസില്‍ എന്‍ഐഎ അന്വേഷണത്തിന് ഉത്തരവിട്ട വിധി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഭര്‍ത്താവായ ഷെഫിന്‍ ജഹാന്‍ സമര്‍പ്പിച്ച ഹരജി സുപ്രീംകോടതി നാളെ പരിഗണിക്കും. അന്വേഷണം അവസാനിപ്പിക്കണമെന്നും ഹാദിയയെ കോടതിയില്‍ ഹാജരാക്കണമെന്നും ഷെഫിന്‍ ജഹാന്റെ അഭിഭാഷകര്‍ നാളെ കോടതിയില്‍ ആവശ്യപ്പെടും.  അതേസമയം, ഹാദിയയെ സന്ദര്‍ശിച്ച് വസ്തുതാന്വേഷണ റിപ്പോര്‍ട്ട് സര്‍പ്പിക്കാന്‍ അനുവദിക്കണമെന്ന് സംസ്ഥാന വനിതാ കമ്മീഷന്‍ നാളെ സുപ്രിം കോടതിയില്‍ ആവശ്യപ്പെടും.
ഹാദിയക്ക് ഭീകരബന്ധമില്ലെന്നും ഹാദിയയെ കോടതിയില്‍ നേരിട്ട് ഹാജരാക്കി അഭിപ്രായം തേടണമെന്നും ഷെഫിന്‍ ജഹാന്‍ ആവശ്യപ്പെടുന്നു.
സ്വന്തം ഇഷ്ടപ്രകാരം മതംമാറിയ ശേഷം ഷെഫിന്‍ ജഹാനെ ഹാദിയ വിവാഹം കഴിച്ചെങ്കിലും പിതാവ് അശോകന്‍ നല്‍കിയ പരാതിയില്‍ ഹാദിയയുടെ വിവാഹം ഹൈക്കോടതി റദ്ദാക്കുകയായിരുന്നു. തുടര്‍ന്ന് ഹാദിയയെ മാതാപിതാക്കള്‍ക്കൊപ്പം വിട്ട ഹൈക്കോടതി ഓഗസ്റ്റ് 16 നാണ് എന്‍ഐഎ അന്വേഷണം നടത്താന്‍ ഉത്തരവിട്ടത്.സുപ്രിം കോടതിയില്‍ നിന്ന് വിരമിച്ച ജഡ്ജി ആര്‍വി രവീന്ദ്രന്റെ മേല്‍നോട്ടത്തിലായിരിക്കും അന്വേഷണമെന്നും ചീഫ് ജസ്റ്റിസ് ജെഎസ് ഖേഹറിന്റെ അധ്യക്ഷതയിലുള്ള ബെഞ്ച് വ്യക്തമാക്കിയിരുന്നു. എന്നാല്‍ വ്യക്തിപരമായ അസൗകര്യം ചൂണ്ടിക്കാട്ടി അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കാന്‍ കഴിയില്ലെന്ന് ജസ്റ്റിസ് രവീന്ദ്രന്‍ സുപ്രിം കോടതിയെ അറിയിച്ചു.
ഇതിനിടെയാണ് എന്‍ഐഎ അന്വേഷിക്കണം എന്ന ഉത്തരവ് തിരികെ വിളിക്കണമെന്ന് ആവശ്യപ്പെട്ട് ഷെഫിന്‍ ജഹാന്‍ സുപ്രിം കോടതിയെ സമീപിച്ചത്. ഹൈക്കോടതി റദ്ദാക്കിയ വിവാഹം പുനഃസ്ഥാപിച്ച് നല്‍കണമെന്നും ഹാദിയയെ സുപ്രിം കോടതിയില്‍ ഹാജരാക്കാന്‍ ഡിജിപിയ്ക്ക് നിര്‍ദേശം നല്‍കണമെന്നും ഷെഫിന്‍ ജഹാന്റെ അഭിഭാഷകര്‍ കോടതിയില്‍ ആവശ്യപ്പെടും. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ ഡിവൈ ചന്ദ്രചൂഡ്, എഎം ഖാന്‍വില്‍ക്കര്‍ എന്നിവരടങ്ങുന്ന ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്.
അതേസമയം, ഇതുവരെ നടത്തിയ അന്വേഷണത്തിന്റെ പുരോഗതി റിപ്പോര്‍ട്ട് മുദ്രവെച്ച കവറില്‍ എന്‍ഐഎ കോടതിയില്‍ സമര്‍പ്പിക്കുമെന്നു സൂചനയുണ്ട്.
Next Story

RELATED STORIES

Share it