kannur local

ഹാദിയ കേസ് അതിക്രമത്തിനെതിരേ പ്രതിഷേധമിരമ്പി



കണ്ണൂര്‍: സ്വന്തം ഇഷ്ടപ്രകാരം ഇസ്്‌ലാം സ്വീകരിച്ച ഹാദിയ എന്ന ബിഎച്ച്എംഎസ് വിദ്യാര്‍ഥിനിയെ മാതാപിതാക്കള്‍ക്കൊപ്പം അയക്കാന്‍ ഉത്തരവിട്ട ഹൈക്കോടതി ഉത്തരവില്‍ പ്രതിഷേധിച്ച് ഹൈക്കോടതി മാര്‍ച്ച് നടത്തിയ മുസ്്‌ലിം ഏകോപന സമിതി പ്രവര്‍ത്തകരെ ആക്രമിച്ച പോലിസ് നടപടിക്കെതിരേ നാടെങ്ങും പ്രതിഷേധമിരമ്പി. മുസ്്‌ലിം ഏകോപനസമിതിയുടെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി നടത്തിയ പ്രതിഷേധങ്ങളുടെ ഭാഗമായി ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ പ്രകടനങ്ങള്‍ അരങ്ങേറി. കണ്ണൂര്‍ ടൗണില്‍ നടത്തിയ പ്രകടനം സ്റ്റേറ്റ് ബാങ്ക് പരിസരത്തു നിന്നാരംഭിച്ച് പഴയ ബസ് സ്റ്റാന്റ് പരിസരത്ത് സമാപിച്ചു. പ്രകടനത്തിനു എ ആസാദ്, സാജിദ് ചാലാട്, എ സി സി ആഷിഖ്, സി എച്ച് ഫാറൂഖ് നേതൃത്വം നല്‍കി. മുഴപ്പിലങ്ങാട് കുളം ബസാറില്‍ നടന്ന പ്രതിഷേധ പ്രകടനത്തിനു പി ബി മൂസക്കുട്ടി, പി പി മുസ്തഫ, നൗഫല്‍ കൂടക്കടവ്, അഫ്‌സര്‍ മാസ്റ്റര്‍, ടി സി നിബ്രാസ് നേതൃത്വം നല്‍കി. മന്‍സൂര്‍ തങ്ങള്‍ സംസാരിച്ചു. തലശ്ശേരിയില്‍ മുസ്്‌ലിം ഐക്യവേദി നടത്തിയ സംയുക്ത മുസ്്‌ലിം പ്രതിഷേധത്തിനു റിയാസ് കായത്ത്, ഇബ്രാഹീം മൗലവി  ചിറക്കര, സി കെ ഉമര്‍ മാസ്റ്റര്‍, ഹാരിസ് ചാലക്കര എന്നിവരും ഇരിട്ടിയില്‍ വി ബഷീര്‍, പി കെ ഫാറൂഖ്, സത്താര്‍ ഉളിയില്‍, കെ ടി യൂനുസ്, യാക്കൂബ് ഇരിട്ടി എന്നിവരും നേതൃത്വം നല്‍കി. പുതിയതെരു ടൗണില്‍ നൗഷാദ് പുന്നക്കല്‍, അബ്്ദുല്ല നാറാത്ത്, എ പി മുസ്തഫ, അഷ്‌കര്‍ മൗലവി നേതൃത്വം നല്‍കി.
Next Story

RELATED STORIES

Share it