Flash News

ഹാദിയ കേസ്:സര്‍ക്കാര്‍ നിലപാട് തീവ്രവാദത്തോടുള്ള മൃദുസമീപനമെന്ന് കുമ്മനം

ഹാദിയ കേസ്:സര്‍ക്കാര്‍ നിലപാട് തീവ്രവാദത്തോടുള്ള മൃദുസമീപനമെന്ന് കുമ്മനം
X


[related] കണ്ണൂര്‍: ഡോ. ഹാദിയ കേസില്‍ എന്‍ഐഎ അന്വേഷണം നടത്തേണ്ട സാഹചര്യമില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചതിനെ വിമര്‍ശിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. എന്‍ഐഎ അന്വേഷണം ആവശ്യമില്ലെന്ന സര്‍ക്കാര്‍ നിലപാട് തീവ്രവാദത്തോടുള്ള മൃദു സമീപനത്തിന്റെ തെളിവാണെന്ന് കുമ്മനം ആരോപിച്ചു. സര്‍ക്കാര്‍ സന്ധി ചെയ്യുന്നതിനാലാണ് തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ സംസ്ഥാനത്ത് വര്‍ധിക്കാന്‍ കാരണമെന്നും കുമ്മനം കുറ്റപ്പെടുത്തി.
ഡോ. ഹാദിയ കേസില്‍ എന്‍ഐഎ അന്വേഷിക്കേണ്ട കുറ്റകൃത്യങ്ങളൊന്നും കണ്ടെത്തിയിട്ടില്ലെന്ന് വ്യക്തമാക്കി സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു. ക്രൈംബ്രാഞ്ച് നടത്തിയത് വസ്തുനിഷ്ഠമായ അന്വേഷണമാണ്. ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ ഒരു അസ്വാഭാവികതയും കണ്ടെത്തിയില്ല. എന്‍ഐഎ അന്വേഷേണം ആവശ്യമായിരുന്നെങ്കില്‍ നേരത്തെ അറിയിക്കുമായിരുന്നുവെന്നും സംസ്ഥാനം സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറഞ്ഞു.
Next Story

RELATED STORIES

Share it