Flash News

ഹാദിയ കേസ്:എന്‍ഐഎ അന്വേഷണം ആവശ്യപ്പെട്ട് അഭിഭാഷകര്‍ സുപ്രീംകോടതിയില്‍

ഹാദിയ കേസ്:എന്‍ഐഎ അന്വേഷണം ആവശ്യപ്പെട്ട് അഭിഭാഷകര്‍ സുപ്രീംകോടതിയില്‍
X


[related] കൊച്ചി: ഡോ. ഹാദിയ കേസില്‍ എന്‍ഐഎ അന്വേഷണം ആവശ്യപ്പെട്ട് അഭിഭാഷകര്‍ സുപ്രീംകോടതിയില്‍. കേരള ഹൈക്കോടതിയിലെ മൂന്ന് അഭിഭാഷകരാണ് കേസില്‍ എന്‍ഐഎ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് സുപ്രീംകോടിയെ സമീപിച്ചത്.
ഹാദിയ കേസില്‍ എന്‍ഐഎ അന്വേഷണം നടത്തേണ്ട ആവശ്യമില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ കഴിഞ്ഞ ദിവസം സുപ്രീംകോടതിയെ അറിയിച്ചിരുന്നു. ക്രൈംബ്രാഞ്ച് വസ്തുനിഷ്ഠമായ അന്വേഷണം നടത്തിയതാണെന്നും എന്‍ഐഎ അന്വേഷിക്കേണ്ട കുറ്റകൃത്യങ്ങളൊന്നും കേസിലില്ലെന്നുമാണ് സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കിയത്. എന്‍ഐഎ അന്വേഷണം ആവശ്യമായിരുന്നെങ്കില്‍ നേരത്തെ അറിയിക്കുമായിരുന്നുവെന്നും സംസ്ഥാന സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു.ഇതിന് പിന്നാലെയാണ് കേസില്‍ കക്ഷിചേരണമെന്നാവശ്യപ്പെട്ട് അഭിഭാഷകര്‍ അപേക്ഷ നല്‍കിയിരിക്കുന്നത്.
Next Story

RELATED STORIES

Share it