ഹാദിയ കേസ്അഭിഭാഷകന്റെ നിലപാട് സര്‍ക്കാര്‍ നയത്തിന് എതിര്: വൃന്ദ കാരാട്ട്‌

ന്യൂഡല്‍ഹി: ഹാദിയ കേസില്‍ സുപ്രിംകോടതിയില്‍ സംസ്ഥാന സര്‍ക്കാരിന് വേണ്ടി ഹാജരായ അഭിഭാഷകന്റെ നിലപാട് സര്‍ക്കാര്‍ നയത്തിന് എതിരാണെന്ന് സിപിഎം പോളിറ്റ്ബ്യൂറോ അംഗം വൃന്ദ കാരാട്ട്. എന്‍ഐഎ അന്വേഷണത്തിന് സംസ്ഥാന സര്‍ക്കാര്‍ എതിരാണെന്ന് നേരത്തെ തന്നെ കോടതിയെ അറിയിച്ചിട്ടും അതിനു വിരുദ്ധമായ രീതിയില്‍ സംസ്ഥാനസര്‍ക്കാരിന്റെ അഭിഭാഷകന്‍ കോടതിയില്‍ നിലപാട് എടുത്തത് എന്തുകൊണ്ടാണെന്ന് വ്യക്തമല്ല. ഇത് എത്രയും വേഗം തിരുത്തണമെന്നും അവര്‍ വ്യക്തമാക്കി. ദ ഹിന്ദു പത്രത്തില്‍ എഴുതിയ ലേഖനത്തിലാണു വൃന്ദ കാരാട്ട് കേരള സര്‍ക്കാരിനു വേണ്ടി ഹാദിയ കേസില്‍ സുപ്രിംകോടതിയില്‍ ഹാജരായ അഡ്വ. വി ഗിരിയുടെ നിലപാടിനെ വിമര്‍ശിച്ച് രംഗത്തെത്തിയത്. ഹാദിയ അവളുടെ ജീവിതത്തിന്റെ ചുമതല ഏറ്റെടുക്കട്ടെ എന്ന തലക്കെട്ടില്‍ വൃന്ദ എഴുതിയ ലേഖനത്തില്‍ കേരള വനിതാ കമ്മീഷന്‍ അഭിഭാഷകനായ പി വി ദിനേശ് കോടതിയില്‍ എടുത്ത നിലപാടിനെ പ്രശംസിക്കുന്നുമുണ്ട്. വാദത്തിനിടെ സുപ്രിംകോടതി ഖാപ് പഞ്ചായത്തുകളുടെ നിലവാരത്തിന്റെ അടുത്തുവരെ വന്നെങ്കിലും അത്തരത്തിലേക്കു മാറാന്‍ അനുവദിച്ചില്ലെന്നുള്ള പരാമര്‍ശത്തോടെയാണ് ലേഖനം ആരംഭിക്കുന്നത്. ഹാദിയയെ ഒന്നര മണിക്കൂര്‍ തുറന്ന കോടതിയില്‍ നിര്‍ത്തി അവള്‍ക്കെതിരെയും അവള്‍ തിരഞ്ഞെടുത്ത ജീവിതപങ്കാളിക്കെതിരെയുമുള്ള വാദങ്ങള്‍ നടത്തിയ നടപടി ലജ്ജാകരവും അപമാനകരവും നിര്‍ഭാഗ്യകരവുമാണെന്ന് വൃന്ദാ കാരാട്ട് ലേഖനത്തില്‍ പറയുന്നു.
Next Story

RELATED STORIES

Share it