Flash News

ഹാദിയ കേസില്‍ വനിതാ കമ്മീഷന്‍ നിലപാട് നീതികേട്; എംസി ജോസഫൈന് നേരെ വിദ്യാര്‍ഥി പ്രതിഷേധം

ഹാദിയ കേസില്‍ വനിതാ കമ്മീഷന്‍ നിലപാട് നീതികേട്; എംസി ജോസഫൈന് നേരെ വിദ്യാര്‍ഥി പ്രതിഷേധം
X


[related] കൊച്ചി:സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷ എംസി ജോസഫൈന് നേരെ വിദ്യാര്‍ഥികളുടെ പ്രതിഷേധം. എറണാകുളം മഹാരാജാസ് കോളേജിലാണ് സംഭവം. ഡോ. ഹാദിയയെ സന്ദര്‍ശിക്കാത്തതിനെതിരെയാണ് വിദ്യാര്‍ഥികള്‍ പ്രതിഷേധിച്ചത്. കോളേജില്‍ വനിതാ സെല്ലിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് മടങ്ങവെ  കാമ്പസ് ഫ്രണ്ട്, ഫ്രറ്റേര്‍ണിറ്റി, ജിഐഒ, എസ്‌ഐഓ, സ്റ്റുഡന്റ് ഫോര്‍ ഹാദിയ എന്നീ സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നു.  നിയമതടസത്തിന്റെ പേരില്‍ ഹാദിയയെ സന്ദര്‍ശിക്കാന്‍ തയ്യാറാകാത്ത വനിതാ കമ്മീഷന്‍ നിലപാട് നീതികേടാണെന്ന് വിദ്യാര്‍ഥികള്‍ ആരോപിച്ചു. ഹാദിയയെ സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റണമെന്നും വനിതാ കമ്മീഷന്‍ ഹാദിയ കേസില്‍ തുടരുന്ന നിസ്സംഗത അവസാനിപ്പിക്കണമെന്നും വിദ്യാര്‍ഥികള്‍ ആവശ്യപ്പെട്ടു.അതേസമയം, പ്രതിഷേധിക്കാന്‍ എല്ലാവര്‍ക്കും അവകാശമുണ്ടെന്നും ഹാദിയയെ കോടതിയില്‍ ഹാജരാക്കുമ്പോള്‍ കൂടെ പോകണമെന്ന് കോടതി ആവശ്യപ്പെട്ടിട്ടില്ലാത്തതിനാല്‍ പോകില്ലെന്നും ജോസഫൈന്‍ പറഞ്ഞു.
കഴിഞ്ഞദിവസം, ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ രേഖ ശര്‍മ ഹാദിയയെ വൈക്കത്തെ വീട്ടിലെത്തി സന്ദര്‍ശിച്ചിരുന്നു. എന്നാല്‍ ഇതുവരെ സംസ്ഥാന വനിതാ കമ്മീഷന്‍ ഹാദിയയെ സന്ദര്‍ശിച്ചിട്ടില്ല.
Next Story

RELATED STORIES

Share it