Flash News

ഹാദിയ: എസ്ഡിപിഐ എസ്പി ഓഫിസ് മാര്‍ച്ച് ഇന്ന്



കോട്ടയം: ഡോ. ഹാദിയയെ വീട്ടുതടങ്കലിലാക്കി പീഡിപ്പിക്കുന്ന സംഭവത്തില്‍ ഹാദിയയുടെ ജീവന്‍ രക്ഷിക്കാന്‍ പോലിസ് അടിയന്തരമായി ഇടപെടണമെന്നാവശ്യപ്പെട്ട് കോട്ടയം എസ്പി ഓഫിസിലേക്ക് എസ്ഡിപിഐ ഇന്ന് മാര്‍ച്ച് നടത്തും. താന്‍ കൊല്ലപ്പെടുമെന്ന് ഹാദിയ വെളിപ്പെടുത്തുന്ന വീഡിയോ ക്ലിപ്പ് സംഘപരിവാര സഹയാത്രികന്‍ രാഹുല്‍ ഈശ്വര്‍ പുറത്തുവിട്ടിട്ടും സര്‍ക്കാര്‍ തുടരുന്ന മൗനം ദുരൂഹമാണ്.    ഡോക്യുമെന്ററി സംവിധായകന്‍ ഗോപാല്‍ മേനോന്റെയും രാഹുല്‍ ഈശ്വരിന്റെയും വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ ഹാദിയയുടെ ജീവന്‍ രക്ഷിക്കാന്‍ പോലിസ് അടിയന്തരമായി ഇടപെടണമെന്നാവശ്യപ്പെട്ടാണ് എസ്പി ഓഫിസിലേക്ക് മാര്‍ച്ച് സംഘടിപ്പിച്ചിരിക്കുന്നത്. രാവിലെ 10.30ന് ഗാന്ധി സ്‌ക്വയറില്‍ നിന്നും ആരംഭിക്കുന്ന മാര്‍ച്ച് എസ്ഡിപിഐ സംസ്ഥാന വൈസ് പ്രസിഡന്റ് തുളസീധരന്‍ പള്ളിക്കല്‍ ഉദ്ഘാടനം ചെയ്യും.
Next Story

RELATED STORIES

Share it