Flash News

ഹാദിയയെ സുപ്രീംകോടതിയില്‍ ഹാജരാക്കുന്നത് വിമാനത്തിലാക്കണമെന്ന് ഷെഫിന്‍

ഹാദിയയെ സുപ്രീംകോടതിയില്‍ ഹാജരാക്കുന്നത് വിമാനത്തിലാക്കണമെന്ന് ഷെഫിന്‍
X


[related] തിരുവനന്തപുരം: ഡോ. ഹാദിയയെ സുപ്രീംകോടതിയില്‍ ഹാജരാക്കുന്നത് വിമാനത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് ഭര്‍ത്താവ് ഷെഫിന്‍ ജഹാന്‍ സംസ്ഥാന വനിതാ കമ്മീഷനെ സമീപിച്ചു. എന്നാല്‍, ഹാദിയയെ കോടതിയില്‍ ഹാജരാക്കാന്‍ കോടതി പിതാവ് അശോകനോടാണ് നിര്‍ദേശിച്ചത് എന്നും ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് അദ്ദേഹമാണെന്നും വനിതാകമ്മീഷന്‍ അധ്യക്ഷ എംസി ജോസഫൈന്‍ പറഞ്ഞു.
ഹാദിയയെ ഈ മാസം 27 ന് കോടതിയില്‍ ഹാജരാക്കണമെന്നാണ് സുപ്രീംകോടതി ഉത്തരവിട്ടിരിക്കുന്നത്.ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചിന്റേതാണ് ഉത്തരവ്.മതംമാറ്റവും ഷെഫിന്‍ ജഹാനുമായുള്ള വിവാഹവും ഹാദിയയുടെ  സ്വന്തം ഇഷ്ടപ്രകാരമായിരുന്നോ എന്ന് കോടതിക്ക് അറിയണമെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. ഇതിനായി നവംബര്‍ 27ന് മൂന്നു മണിയോടെ ഹാദിയയെ ഹാജരാക്കണമെന്നു കോടതി വ്യക്തമാക്കി.
Next Story

RELATED STORIES

Share it