Kottayam Local

ഹാദിയയെ വീട്ടുതടങ്കലില്‍ ഇടാന്‍ കോടതി പറഞ്ഞിട്ടില്ല: അജ്മല്‍ ഇസ്മായില്‍



കോട്ടയം: ഹാദിയ വിഷയത്തി ല്‍ കോടതി പറഞ്ഞത് ഹാദിയയ്ക്ക് സംരക്ഷണം കൊടുക്കാനാണ്, അല്ലാതെ വീട്ടുതടങ്കലില്‍ ഇടാനല്ലെന്ന് എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി അജ്മല്‍ ഇസ്മായില്‍.എസ്ഡിപിഐ ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ എസ്പി ഓഫിസിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹാദിയായുടെ വിവാഹം മാത്രമാണ് കോടതി റദ്ദു ചെയ്തിട്ടുള്ളത്, സ്വതന്ത്ര്യം റദ്ദുചെയ്തിട്ടില്ല. ഹാദിയയുടെ കാര്യത്തില്‍ പോലിസിന്റെ നടപടികള്‍ കേരളത്തിന് അപമാനകരമാണ്. 30 തിയ്യതി ഹാദിയ കേസ് വീണ്ടും  കോടതി പരിഗണനയ്‌ക്കെടുക്കുമ്പോള്‍ സര്‍ക്കാരിന്റെ ഭാഗത്തും നിന്നും ഹാദിയയ്ക്ക് നീതി കിട്ടുന്ന തരത്തിലുള്ള നീക്കങ്ങളുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.ഈ വിശ്വാസം നഷ്ടപ്പെടുന്ന തരത്തിലേയ്ക്ക് ജനങ്ങളെ കൊണ്ടെത്തിക്കരുതെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.പിണറായി സര്‍ക്കാറിന്റെ  പോലിസിലും വിദ്യാഭ്യാസ രംഗത്തും സംഘപരിവാര അജണ്ടകള്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്ന സാഹചര്യമാണ് നിലവില്‍ സംജാതമായിരിക്കുന്നതെന്നും അദ്ദേഹം സൂചിപ്പിച്ചു.മാര്‍ച്ച് എസ്ഡിപിഐ സംസ്ഥാന ഉപാധ്യക്ഷന്‍  തുളസീധരന്‍ പള്ളിക്കല്‍ ഉദ്ഘാടനം ചെയ്തു. എസ്ഡിപിഐ ജില്ലാ പ്രസിഡന്റ് യു നവാസ്, ജില്ലാ ജനറല്‍ സെക്രട്ടറി സി എച്ച് ഹസീബ്, ജില്ലാ സെക്രട്ടറി കെ യു അലിയാര്‍, ജില്ലാ വൈസ്് പ്രസിഡന്റുമാരായ പി കെ സിറാജുദ്ദീന്‍, ഷെമീര്‍ അലിയാര്‍, ജില്ലാ ഖജാഞ്ചി മുഹമ്മദ് സിയാദ്, എസ്ഡിടിയു ജില്ലാ പ്രസിഡന്റ് മുഹമ്മദ് സാലി, നിസാം പായിപ്പാട് തുടങ്ങി നിരവധി പേര്‍ നേതൃത്വം നല്‍കി.
Next Story

RELATED STORIES

Share it