Flash News

ഹാദിയയെ വച്ച് തീവ്രവിഭാഗങ്ങള്‍ രാഷ്ട്രീയവടംവലി നടത്തുന്നു: രാഹുല്‍ ഈശ്വര്‍

ഹാദിയയെ വച്ച് തീവ്രവിഭാഗങ്ങള്‍ രാഷ്ട്രീയവടംവലി നടത്തുന്നു: രാഹുല്‍ ഈശ്വര്‍
X


കൊച്ചി: തീവ്രഹിന്ദു, മുസ്‌ലിം വിഭാഗക്കാര്‍ ഹാദിയയെ തങ്ങളുടെ രാഷ്ട്രീയ വടംവലിക്കായി ഉപയോഗിക്കുകയാണെന്ന് രാഹുല്‍ ഈശ്വര്‍. സമുദായത്തിന്റെ വക്താക്കളാകുന്നതിന്റെയും അധികാരത്തിലെത്തുന്നതിന്റെയും ഭാഗമായാണിത്. ഹാദിയയുടെയും മാതാപിതാക്കളുടെയും വാക്കുകള്‍ അവരുടെ സമ്മതത്തോടെയാണ് പുറത്തു വിട്ടത്. കേസുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയെ സമീപിക്കാനുള്ള വനിതാ കമ്മീഷന്റെ നിലപാടിനെ സ്വാഗതം ചെയ്യുന്നതായും രാഹുല്‍ പറഞ്ഞു.
വിഷയം ഇപ്പോള്‍ കോടതിയുടെ പരിഗണനയില്‍ ഇരിക്കുകയാണ്. അതുകൊണ്ട് കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്തുന്നില്ല. ഹാദിയയുടെ വീട്ടിലെ ദൃശ്യങ്ങള്‍ പുറത്തുവിട്ടതിന്റെ പേരില്‍ തന്റെ പേരില്‍ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കാന്‍ പോലീസുകാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കു മേല്‍ സമ്മര്‍ദ്ദമുണ്ടായിരുന്നു. കൂടുതല്‍ കാര്യങ്ങള്‍ പിന്നീട് പുറത്തുവിടും. കോടതി നടപടികള്‍ പുറത്തുവന്നതിനു ശേഷം തീവ്ര ഹിന്ദു സ്വരക്കാര്‍ക്കെതിരേയുള്ള തെളിവുകള്‍ പുറത്തുവിടുമെന്നും രാഹുല്‍ പറയുന്നു.

[related]
Next Story

RELATED STORIES

Share it