Flash News

ഹാദിയയെ നവംബര്‍ 27ന് കോടതിയില്‍ നേരിട്ട് ഹാജരാക്കണമെന്ന് സുപ്രീംകോടതി

ഹാദിയയെ നവംബര്‍ 27ന് കോടതിയില്‍ നേരിട്ട് ഹാജരാക്കണമെന്ന് സുപ്രീംകോടതി
X


ന്യൂഡല്‍ഹി: ഹാദിയയെ നവംബര്‍ 27ന് വൈകീട്ട് മൂന്നുമണിക്ക് സുപ്രീംകോടതിയില്‍ നേരിട്ട് ഹാജരാക്കണമെന്ന് സുപ്രീംകോടതി. കേസില്‍ ഹാദിയയുടെ ഭാഗം കേള്‍ക്കാതെ ഒന്നും ചെയ്യാന്‍ സാധിക്കില്ലെന്ന് കോടതി വ്യക്തമാക്കി. ഹാദിയക്ക് ആവശ്യമായ സുരക്ഷ സംസ്ഥാനസര്‍ക്കാര്‍ ഉറപ്പാക്കണമെന്നും കോടതി പറഞ്ഞു. വിഷയത്തില്‍ സമൂഹത്തിന്റെ വികാരം കണക്കിലെടുത്ത് കോടതിക്ക് തീരുമാനമെടുക്കാന്‍ സാധിക്കില്ല. ഹാദിയയുടെയും പിതാവിന്റെയും എന്‍ഐഎയുടെയും വാദം കേള്‍ക്കും. കുറ്റവാളിയെ വിവാഹം കഴിക്കാന്‍ ഒരാള്‍ തീരുമാനിച്ചാല്‍ പോലും അത് തടയാനാവില്ലെന്ന് കോടതി വ്യക്തമാക്കി. കേസ് തുറന്ന കോടതിയില്‍ വാദം കേള്‍ക്കും.

[related]
Next Story

RELATED STORIES

Share it