Flash News

ഹാദിയയെ കാണാനെത്തിയ മെഡിക്കല്‍ സംഘത്തെ തടഞ്ഞു

ഹാദിയയെ കാണാനെത്തിയ മെഡിക്കല്‍ സംഘത്തെ തടഞ്ഞു
X


[related] കോട്ടയം: വീട്ടുതടങ്കലില്‍ കഴിയുന്ന ഡോ. ഹാദിയയെ കാണാനെത്തിയ മെഡിക്കല്‍ സംഘത്തെ പോലീസ് തടഞ്ഞു. സോളിഡാരിറ്റി, എസ്.ഐ.ഒ, ജി.ഐ.ഒ എന്നീ സംഘടനകളുടെ നേതൃത്വത്തിലാണ് മെഡിക്കല്‍ സംഘം ഹാദിയയെ കാണാന്‍ എത്തിയത്. എന്നാല്‍ പോലീസ് ഇവരെ വീട്ടിലേക്ക് കടത്തിവിടാതെ തടയുകയായിരുന്നു. ഹാദിയയുടെ ജീവന്‍ രക്ഷിക്കാന്‍ സര്‍ക്കാര്‍ ഇടപെടല്‍ ആവശ്യപ്പെട്ട് സോളിഡാരിറ്റി, എസ്.ഐ.ഒ, ജി.ഐ.ഒ എന്നീ സംഘടനകള്‍ കലക്ട്രേറ്റിലേക്ക് മാര്‍ച്ച് നടത്തിയിരുന്നു.ഹാദിയക്ക് വൈദ്യസഹായങ്ങള്‍ ലഭ്യമാക്കുക, അവരെ സന്ദര്‍ശിക്കാന്‍ അനുമതി നല്‍കുക, ഹാദിയക്ക് ആശയവിനിമയം നടത്താനുള്ള സൗകര്യങ്ങള്‍ ഒരുക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചായിരുന്നു മാര്‍ച്ച്. മാര്‍ച്ചിന് ശേഷമാണ് പ്രവര്‍ത്തകര്‍ക്കൊപ്പം മെഡിക്കല്‍ സംഘം ഹാദിയയുടെ വീട്ടിലെത്തിയത്.
Next Story

RELATED STORIES

Share it