Flash News

ഹാദിയയുടേത് 'ലവ് ജിഹാദ് 'അല്ല;ജനാധിപത്യ അവകാശങ്ങളുണ്ട്: രാഹുല്‍ ഈശ്വര്‍

ഹാദിയയുടേത് ലവ് ജിഹാദ് അല്ല;ജനാധിപത്യ അവകാശങ്ങളുണ്ട്: രാഹുല്‍ ഈശ്വര്‍
X


[related] ന്യൂഡല്‍ഹി: ഡോ. ഹാദിയയുടെ വിവാഹം 'ലവ് ജിഹാദ്' അല്ലെന്ന് രാഹുല്‍ ഈശ്വര്‍. ഹാദിയക്ക് ജനാധിപത്യ അവകാശങ്ങളുണ്ടെന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞു. ഹാദിയയെ കോടതിയില്‍ ഹാജരാക്കണമെന്ന സുപ്രീംകോടതി ഉത്തരവിനോട് പ്രതികരിക്കുകയായിരുന്നു രാഹുല്‍ ഈശ്വര്‍. മതാപിതാക്കള്‍ക്കൊപ്പം നില്‍ക്കുമ്പോള്‍ തന്നെ ഹാദിയക്ക് ജനാധിപത്യ അവകാശങ്ങളുണ്ട്. അവയൊന്നും നിഷേധിക്കാനാകില്ലെന്നും രാഹുല്‍ ഈശ്വര്‍ എന്‍ഡിടിവിയോട് പറഞ്ഞു.
താന്‍ ഏത് നിമിഷവും കൊല്ലപ്പെട്ടേക്കാമെന്നും പിതാവ് തന്നെ മര്‍ദ്ദിക്കുന്നുണ്ടെന്നും ഹാദിയ വെളിപ്പെടുത്തുന്ന വീഡിയോ ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം രാഹുല്‍ ഈശ്വര്‍ പുറത്തുവിട്ടിരുന്നു. ഇതുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ തന്റെ പക്കലുണ്ടെന്നും സുപ്രീംകോടതിയില്‍ ഹാജരാക്കാന്‍ തയ്യാറാണെന്നും രാഹുല്‍ പറഞ്ഞിരുന്നു.
ഹാദിയയെ നവംബര്‍ 27ന് വൈകീട്ട് മൂന്നുമണിക്ക് സുപ്രീംകോടതിയില്‍ നേരിട്ട് ഹാജരാക്കണമെന്ന് സുപ്രീംകോടതി ഇന്ന് ഉത്തരവിട്ടിരുന്നു. കേസില്‍ ഹാദിയയുടെ ഭാഗം കേള്‍ക്കാതെ ഒന്നും ചെയ്യാന്‍ സാധിക്കില്ലെന്ന് വ്യക്തമാക്കിയ കോടതി  ഹാദിയക്ക് ആവശ്യമായ സുരക്ഷ സംസ്ഥാനസര്‍ക്കാര്‍ ഉറപ്പാക്കണമെന്നും പറഞ്ഞു. വിഷയത്തില്‍ സമൂഹത്തിന്റെ വികാരം കണക്കിലെടുത്ത് കോടതിക്ക് തീരുമാനമെടുക്കാന്‍ സാധിക്കില്ല. ഹാദിയയുടെയും പിതാവിന്റെയും എന്‍ഐഎയുടെയും വാദം കേള്‍ക്കും. കുറ്റവാളിയെ വിവാഹം കഴിക്കാന്‍ ഒരാള്‍ തീരുമാനിച്ചാല്‍ പോലും അത് തടയാനാവില്ലെന്ന് കോടതി വ്യക്തമാക്കി. കേസ് തുറന്ന കോടതിയില്‍ വാദം കേള്‍ക്കും.
Next Story

RELATED STORIES

Share it