Flash News

'ഹാദിയയുടെ സുരക്ഷയ്ക്ക് സര്‍ക്കാര്‍ ഇടപെടണം'



കോഴിക്കോട്: ഹാദിയയുടെ സുരക്ഷ സംസ്ഥാന ഗവണ്‍മെന്റിന്റെ ഉത്തരവാദിത്തമാണെന്നു സുപ്രിംകോടതി വ്യക്തമാക്കിയ പാശ്ചാത്തലത്തി ല്‍, വിഷയത്തില്‍ സര്‍ക്കാര്‍ കാര്യക്ഷമമായി ഇടപെടണമെന്നു ജമാഅത്തെ ഇസ്ലാമി സംസ്ഥാന അമീര്‍ എം ഐ അബ്ദുല്‍ അസീസ് ആവശ്യപ്പെട്ടു. ഹാദിയയുടെ സുരക്ഷയെക്കുറിച്ച് ആശങ്കകള്‍ ശക്തമായി നിലനില്‍ക്കുന്നുണ്ട്. കോടതിയില്‍ ഹാജരാവുന്നതിനു മുമ്പ് അവരുടെ മാനസിക ആരോഗ്യനില തകരാറിലാക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നതായി ആശങ്ക  നിലനില്‍ക്കുകയാണ്. അവരുടെ ശാരീരികമോ, മാനസികമോ ആയ ആരോഗ്യത്തിനു വല്ലതും സംഭവിച്ചാല്‍ അതിന്റെ ഉത്തരവാദിത്തം സംസ്ഥാന സര്‍ക്കാരിനായിരിക്കും. ഹാദിയയുടെ ആരോഗ്യനില പരിശോധിക്കാ ന്‍ വിദഗ്ധ മെഡിക്കല്‍ സംഘത്തെ അയക്കാന്‍ സര്‍ക്കാര്‍ സന്നദ്ധമാവണമെന്നും അമീര്‍ പ്ര സ്താവനയില്‍ ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it